Connect with us

Hi, what are you looking for?

kerala

വീട്ടുമുറ്റത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു

സുല്‍ത്താന്‍ ബത്തേരി: വീട്ടുമുറ്റത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പടമല സ്വദേശി  അജീഷാണ്  മരിച്ചത്. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമിക്കുകയായിരുന്നു .ജോലിക്കായി പണിക്കാരെ വിളിക്കുന്നതായി വന്ന അജീഷ് കാട്ടാന ഗേറ്റ് തകര്‍ത്ത് ഓടിയെത്തുകയായിരുന്നു.

കാട്ടാനയെ കണ്ട് ഓടിരക്ഷപ്പെടുന്നതിനിടെ താഴെ വീണ അജീഷിനെ ആക്രമിക്കുകയായിരുന്നു. കട്ടത്തില്‍ ജോമോന്‍ എന്നയാളിന്റെ വീടിന് മുറ്റത്തേക്കാണ് കാട്ടാന കയറി വന്നത്. ഇന്നലെ രാത്രി തന്നെ കാട്ടാന മേഖലയില്‍ എത്തിയിരുന്നതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ കോഴിക്കോട് – മാനന്തവാടി റോഡ് ഉപരോധിക്കുകയാണ്. കളക്ടര്‍ നേരിട്ടെത്തി പരിഹാരം കണ്ടെത്തെണമെന്ന് നാട്ടുകാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ നിന്നുള്ള റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് വയനാട്ടിലിറങ്ങിയത്.ഇത് മോഴയാനയാണ്.ആനയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മാനന്തവാടി നഗരസഭയിലെ 4 വാര്‍ഡുകളില്‍ 144 പ്രഖ്യാപിച്ചു.കുറുക്കന്മൂല, പയ്യമ്പള്ളി , കുറുവ, കാടന്‍കൊല്ലി എന്നീവടങ്ങലിലാണ് നിരോധനാജ്ഞ .വളരെയേറെ ഉല്‍ക്കണ്ഠ ഉണ്ടാക്കുന്ന വാര്‍ത്തകള്‍ ആണ് വയനാട്ടില്‍ നിന്ന് വരുന്നതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ പ്രതികരിച്ചു.

ആനയെ കാട്ടിലേക്ക് തിരിച്ച് അയക്കാന്‍ ഉള്ള ശ്രമം ആണ് നോക്കുന്നത്.വനം വകുപ്പ് ചെയ്യാനുള്ള കാര്യങ്ങല്‍ ചെയ്യുന്നുണ്ട്.പക്ഷെ ഇതിന്റെ പ്രയോജനം പലതും ജനങ്ങള്‍ക്ക് കിട്ടുന്നില്ല.കൂടുതല്‍ ദൗത്യ സംഘത്തെ അയച്ച് ഇപ്പോഴത്തെ അവസ്ഥ പരിഹരിക്കും.ഉന്നതതല ആലോചന നടത്തും.മയക്കുവെടി വെക്കുന്നത് അവസാന ശ്രമം മാത്രമാണ്.കൂടുതല്‍ ആളപായം ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്നും മന്ത്രി പറഞ്ഞു.

You May Also Like

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....