Sunday, April 28, 2024
Local NewsNews

ചായക്ക് കക്കൂസിലെ വെള്ളം : അയ്യപ്പ ഭക്തരുടെ വ്രതത്തെ നശിപ്പിക്കുകയെന്ന ദുരുദ്ദേശമാണ് പിന്നില്‍ : ശശികല ടീച്ചര്‍

ചായക്ക് കക്കൂസിലെ വെള്ളം :
തീര്‍ത്ഥാടനത്തോട് വെറുപ്പുള്ള ഒരാളേയും കച്ചവടം ചെയ്യാന്‍ അനുവദിക്കരുത്

എരുമേലി: ദേവസ്വം ബോര്‍ഡ് ലേലം ചെയ്തു കൊടുത്ത കടയില്‍ കക്കൂസിലെ വെള്ളം ഉപയോഗിക്കുന്ന ചായ – കാപ്പി – നാരങ്ങ വെള്ളം എന്നിവ ഉണ്ടാക്കി തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ സംഭവത്തിന് പിന്നില്‍ അയ്യപ്പ ഭക്തരുടെ വ്രതത്തെ നശിപ്പിക്കുകയെന്ന ദുരുദ്ദേശമാണുള്ളതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനത്തിനായി എരുമേലിയിലെത്തിയ അവര്‍ വിഷയത്തോട് പ്രതികരിക്കുകയായിരുന്നു. നല്ല ഭക്ഷണ സാധനങ്ങള്‍ ലഭിക്കുകയെന്നത് തീര്‍ത്ഥാടകരുടെ അവകാശമാണ് . എന്നാല്‍ എരുമേലി അടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നടക്കുന്നത് നിരുത്തരവാദപരമായ കാര്യങ്ങളാളെന്നും അവര്‍ പറഞ്ഞു. ക്ഷേത്ര സങ്കല്പവും – ആചാരവും – വ്രതവുമെല്ലാം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന ഹൈന്ദവ സമൂഹത്തെ അകറ്റി നിര്‍ത്തുന്ന സമീപനമാണ് ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നത് .

വ്രതശുദ്ധിയോടെ തീര്‍ത്ഥാടകര്‍ക്ക് സാധനങ്ങള്‍ കൊടുക്കുന്നവരെ അകറ്റി പകരം ഇത്തരക്കാരുടെ കൈകളിലേക്ക് അയ്യപ്പ ഭക്തരെ എറിഞ്ഞു കൊടുക്കുന്ന ദേവസ്വം ബോര്‍ഡാണ്. ഇക്കാര്യത്തില്‍ ഒരു പരാതിയും ഇല്ലാത്തത് കൊണ്ടാണ് ദേവസ്വം ബോര്‍ഡ് നടപടി എടുക്കാത്തെതെന്നും ഇതിന് ദേവസ്വം ബോര്‍ഡും തുല്യ കുറ്റവാളിയാണെന്നും അവര്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ നടക്കാതിരിക്കാന്‍ , വ്രതശുദ്ധിയോടെയുള്ള തീര്‍ത്ഥാടനം നടക്കരുതെന്ന വെറുപ്പുള്ള ഒരാളും അയ്യപ്പ ഭക്തര്‍ക്ക് ഒരു നാരങ്ങ മിഠായി പോലും കച്ചവടം ചെയ്യാന്‍ അനുവദിക്കരുതെന്നും അവര്‍ പറഞ്ഞു.

ഇതിന് ഇക്കാര്യത്തില്‍ മാതൃകാ പരമായ കരശന നടപടിയാണ് സ്വീകരിക്കേണ്ടതെന്നും – കര്‍ശന മായ പരിശോധന നടത്തണമെന്നും അവര്‍ പറഞ്ഞു, ശബരിമല അയ്യപ്പ സേവ സമാജം സംസ്ഥാന സെക്രട്ടറി എസ് മനോജ് ഒപ്പം ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം.ദേവസ്വം ബോര്‍ഡ് വലിയ പാര്‍ക്കിംഗ് മൈതാനത്തിലെ റ്റീഷോപ്പില്‍ സമീപത്തുള്ള ദേവസ്വം ബോര്‍ഡ് വക കക്കൂസില്‍ നിന്നും വെള്ളം എടുത്ത് ചായ – കാപ്പി – നാരങ്ങവെള്ളം എന്നിവ ഉണ്ടാക്കി വിറ്റ സംഭവം റവന്യൂ സ്‌ക്വാഡാണ് കൈയ്യോടെ പിടികൂടിയത്.

ആരോഗ്യ വകുപ്പിന്റെ പരിശോധനയെ തുടര്‍ന്ന് കട പൂട്ടിക്കുകയും ചെയ്തു.
റവന്യൂ സ്‌ക്വാഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.