Monday, April 29, 2024
EditorialkeralaNews

കേരള ബ്രേക്കിംഗ് ന്യൂസിന്റെ പുതുവര്‍ഷ ആശംസകള്‍

2023 ഓര്‍ക്കപ്പെടാന്‍ ഒരുപാട് വിഷമങ്ങള്‍ നല്‍കി ഇന്ന് ഇപ്പോള്‍ കടന്ന് പോകുകയാണ്, ഒരിക്കലും തിരിച്ചു വരരുതെന്ന് നാം ആഗ്രഹിച്ച ചില നിമിഷങ്ങള്‍ മലയാളത്തിന്റെ മനസിനെ വേദനിപ്പിച്ചിട്ടുണ്ടാകും.

കൊലപാതകള്‍, ആത്മഹത്യകള്‍, പ്രണയ പകയും – കൊലപാതകം, കൊച്ചു കുട്ടികളെപ്പോലും വെറുതേ വിടാത്ത ഭ്രാന്തന്മാര്‍, രാഷ്ട്രീയ വിവാദങ്ങള്‍ വേറെ, അധികാര തര്‍ക്കങ്ങള്‍,  രാഷ്ട്രീയ- സാംസ്‌ക്കാരിക – സിനിമ ലോകത്തെ പ്രമുഖരുടെ വേര്‍പാടുകള്‍, ഭരണപക്ഷ – പ്രതിപക്ഷ രാഷ്ട്രീയ പോര് , പ്രതിഷേധവും – അടിയും – കേസും അങ്ങനെ വലിയ കോലാഹലങ്ങള്‍ സമ്മാനിച്ചു വര്‍ഷമാണ് 2023 .

രാഷ്ട്രീയ വിജയങ്ങള്‍, കായിക മേഖലയിലെ അഭിമാന നേട്ടങ്ങള്‍, സിനിമ ലോകത്തെ അവാര്‍ഡുകള്‍,ആതുര സേവന രംഗത്തെ വളര്‍ച്ചകള്‍ – പ്രതിരോധങ്ങള്‍, സത്യത്തെ പിടിച്ചു നിര്‍ത്തിയ കോടതി വിധികള്‍ എല്ലാം കണ്ട വര്‍ഷമായിരുന്നു ഇത് .

ഇനി ….. എല്ലാ പ്രതീക്ഷകളും – സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാക്കാനുള്ള സുന്ദര നിമിഷങ്ങള്‍ നല്‍കാന്‍ 2024 നെ നമുക്ക് വരവേല്‍ക്കാം. സാമൂഹ്യമായ തിന്മകളെ മാറ്റി നിര്‍ത്തി സമൂഹത്തെ നന്മയിലേക്ക് നയിക്കുന്നവരുടെ കൂടെ ഞങ്ങളും ചേരുന്നു. എല്ലാവര്‍ക്കും ‘കേരള ബ്രേക്കിംഗ് ‘ ഓണ്‍ ലൈന്‍ ന്യൂസിന്റെ പുതുവര്‍ഷ ആശംസകള്‍

          കേരള ബ്രേക്കിംഗ് ന്യൂസിന്റെ പുതുവര്‍ഷ ആശംസകള്‍