മുന്നറിയിപ്പ്.

കർഷകരുടെ ശ്രദ്ധയ്ക്ക് എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കാർഷിക സർവ്വേ എന്ന പേരിൽ ചിലർ വീടുകളിൽ എത്തി ആധാർ, കരം അടച്ച രസീത് അടക്കമുള്ള ഡോക്യുമെന്റ്സ് ആവശ്യപ്പെടുന്നതായി വിവിധ ഇടങ്ങളിൽനിന്നും റിപ്പോർട്ട്‌ ലഭിച്ചിട്ടുണ്ട്. കൃഷിഭവനുമായി ബന്ധപ്പെട്ട് യാതൊരു വിധ സർവ്വേയും നടക്കുന്നില്ല എന്നും ആരെയും സർവ്വേ നടപടികൾക്കായി നിയോഗിച്ചിട്ടില്ല എന്നുമുള്ള വിവരം അറിയിക്കുന്നു.ആയതിനാൽ ആധാർ അടക്കമുള്ള വിലപ്പെട്ട ഡോക്യുമെന്റുകൾ ആരുമായും ഷെയർ ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.

കാർഷിക വികസന സമിതി.
കൃഷി ഭവൻ എരുമേലി