Friday, May 17, 2024
Local NewsNews

എരുമേലിയില്‍  മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക റോഡ് സഞ്ചാര യോഗ്യമാക്കി

എരുമേലി : മകളുടെ വിവാഹം നിശ്ചയം നടത്താന്‍ പഞ്ചായത്ത് വക തകര്‍ന്ന റോഡ് വീട്ടുകാര്‍ സഞ്ചാര യോഗ്യമാക്കി. എരുമേലി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് ഒഴക്കനാട് റോഡാണ് താമസക്കാരനായ പുഷ്പവിലാസം പ്രസാദും – സുഹൃത്തുക്കളും – നാട്ടുകാരും ചേര്‍ന്ന് കുഴിയില്‍ മണ്ണ് നിറഞ്ഞ് ഇന്ന് സഞ്ചാര യോഗ്യമാക്കിയത് . കാവാലം പടി – ഒഴക്കനാട് – ഓരുങ്കല്‍ റോഡ് സഞ്ചാരയോഗ്യമാക്കാന്‍ പൂഞ്ഞാര്‍ എം എല്‍ എ പലതവണ ഫണ്ട് അനുവദിച്ചിട്ടും തകര്‍ന്ന റോഡ് സഞ്ചാര യോഗ്യമാക്കാന്‍ കഴിഞ്ഞില്ല. നിരവധി പരാതികളും നല്‍കി. പത്ത്  വര്‍ഷത്തിലധികമായിട്ടും റോഡ് ഒന്നിന് പിറകെ ഒന്നായി തകരുകമാത്രമായിരുന്നു. പാവപ്പെട്ട കോളനി നിവാസികളടക്കം നിരവധി പേരുടെ ആശ്രയമായ റോഡിന്റെ തുടക്കഭാഗമാണിത്. പ്രായമായവരെയടക്കം ആശുപത്രിയില്‍ എത്തിക്കാനായിരുന്നു ഏറെ പ്രയാസം അനുഭവപെട്ടത് . ഓട്ടോ പോലും കയറി വരാന്‍ മടിക്കുന്ന റോഡില്‍ കൂടുതല്‍ വണ്ടിക്കൂലി കൊടുത്തുമാണ് നാട്ടുകാര്‍ യാത്രെ ചെയ്തിരുന്നത്. റോഡ് ടാറിംഗും – കോണ്‍ക്രീറ്റും നടത്താന്‍ അനുവദിച്ച ഫണ്ട് തികയാഞ്ഞതുകൊണ്ടാണ് കരാറുകാര്‍ പണി എടുക്കാത്തെ തെന്നായിരുന്നു പ്രചരണം. ഫണ്ട് അനുവദിച്ചതായി കാട്ടി ചിലര്‍ ഫ്‌ലെക്‌സ് ബോര്‍ഡും വച്ചു. എന്നാല്‍ നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവള പദ്ധതി പ്രദേശത്തുകൂടി കടന്ന് പോകുന്ന ഈ റോഡ് നന്നാക്കാന്‍ മാത്രം കഴിഞ്ഞില്ല. വാഹനത്തിലും – നടന്നും പോകുന്നവര്‍ക്ക് അപകടം ഉണ്ടാകാതിരിക്കാനാണ് കാവാലം പടിയില്‍ നിന്നാരംഭിക്കുന്ന റോഡില്‍ അര കിലോമീറ്ററില്‍ പല ഭാഗത്തായി തകര്‍ന്ന ഭാഗങ്ങളില്‍ മണ്ണ് നിറച്ച് സഞ്ചാര യോഗ്യമാക്കിയതെന്നും ഇവര്‍ പറഞ്ഞു.