Monday, May 20, 2024
BusinessindiaNews

എയര്‍ ഇന്ത്യ എക്‌സ്പ്രസ് സമരം അവസാനിപ്പിച്ചു

ദില്ലി : എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരും – മാനേജ്‌മെന്റും തമ്മില്‍ ദില്ലി ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ച വിജയം. പിരിച്ചുവിട്ടവരെ തിരികെ എടുക്കണമെന്ന ആവശ്യം യൂണിയന്‍ ചര്‍ച്ചയില്‍ ഉന്നയിച്ചു. ഈ ആവശ്യം അടക്കം അംഗീകരിച്ചാണ് സമരം അവസാനിപ്പിക്കാനുള്ള ധാരണയിലേക്ക് ഇരുപക്ഷവും തമ്മില്‍ എത്തിയത്. എയര്‍ ഇന്ത്യ എക്‌സ് പ്രസിന്റെ എച്ച് ആര്‍ മേധാവിയാണ് കമ്പനിയെ പ്രതിനിധികരിച്ച് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ദില്ലി ദ്വാരകയിലെ ലേബര്‍ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്ക് തുടങ്ങിയ ചര്‍ച്ചയില്‍ വൈകിട്ടോടെയാണ് തീരുമാനം. സമരത്തിന് ശേഷം പിരിച്ചു വിട്ട 30 ജീവനക്കാരെ തിരികെ എടുക്കണമെന്ന ആവശ്യം ശക്തമാക്കി സമരത്തിന് നേതൃത്വം നല്‍കുന്ന യൂണിയന്‍ ചര്‍ച്ചയില്‍ നിലപാടെടുത്തു. സിഇഒ യോഗത്തില്‍ പങ്കെടുക്കാത്തതിന്റെ അതൃപ്തി യൂണിയന്‍ അറിയിച്ചു.എയര്‍ ഇന്ത്യ എക്‌സ്പ്രസ് എംപ്ലോയീസ് യൂണിയനിലുള്ള 300 ജീവനക്കാരാണ് കൂട്ടമായി മെഡിക്കല്‍ അവധിയെടുത്ത്.

ഇത് ആസൂത്രിതമാണെന്ന് ബോധ്യമായെന്നാണ് കമ്പനി അയച്ച പിരിച്ചുവിടല്‍ നോട്ടീസില്‍ പറഞ്ഞിരുന്നു. സമരത്തെ തുടര്‍ന്ന് 85 വിമാനങ്ങളാണ് റദ്ദാക്കിയത്. പ്രതിസന്ധി കുറക്കുന്നതിന്റെ ഭാഗമായി എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റൂട്ടില്‍ 20 എയര്‍ ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുമെന്നും കമ്പനി ഇന്ന് അറിയിച്ചിരുന്നു. വിമാനക്കമ്പനിയിലെ പ്രതിസന്ധി വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെയാണ് സര്‍ക്കാര്‍ ഇടപെട്ടത്.