Sunday, May 5, 2024
keralaLocal NewsNews

ചായ കൊടുക്കാൻ കക്കൂസിലെ വെള്ളം: എരുമേലിയിൽ കടക്കാരനെ റവന്യൂ സ്‌ക്വാഡ് കയ്യോടെ പിടികൂടി 

എരുമേലി: കക്കൂസിലെ വെള്ളം ഉപയോഗിച്ച് ശബരിമല തീർത്ഥാടകർക്ക് ചായ – കാപ്പി കൊടുത്തുവെന്ന പരാതിയിൽ കച്ചവടക്കാരെ റവന്യൂ സ്ക്വാഡ് കയ്യോടെ പിടികൂടി.
എരുമേലി ദേവസ്വം ബോർഡ് വലിയ പാർക്കിംഗ് ഗ്രൗണ്ടിനോട് ചേർന്ന കടയിലാണ് സംഭവം. എരുമേലി സ്വദേശി കറുത്തേടത്ത്  ഷലീം എന്നയാൾ കരാർ എടുത്ത
ബി4 (22) നമ്പർ  കടയോട് ചേർന്ന്  പടുത കെട്ടി മറച്ച റ്റീ ഷോപ്പിലാണ്  ഇതിന് ചേർന്നുള്ള കക്കൂസിൽ നിന്നും പൈപ്പ് വഴി വെള്ളമെടുത്ത് കാപ്പിയും – ചായയും നൽകിയത് . രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റവന്യൂ വകുപ്പിലെ  സ്ക്വാഡ്  എത്തി  കയ്യോടെ പിടികൂടിയത്. കക്കൂസിൽ കയറി വെള്ളം എടുക്കുന്നതിന്റെ ചിത്രം  എടുത്തതിന്  ശേഷം
കടയിലെത്തി പരിശോധിക്കുകയായിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പിനെ
വിവരം അറിയിക്കുകയും ചെയ്തു. ഇവർ സ്ഥലത്തെത്തി സ്‌ക്വാഡ് നൽകിയ വിവരങ്ങൾ
പരിശോധിച്ച്  കടയ്ക്ക് സ്റ്റോപ്പ് മെമ്മോ നൽകി. ഇത് സംബന്ധിച്ച് കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്നും  സ്ക്വാഡ് അധികൃതർ പറഞ്ഞു. റവന്യൂ വകുപ്പ് എരുമേലി സ്ക്വാഡിലെ ഓഫീസർ  ബിജു ജി നായർ , സ്ക്വാഡിലെ രാജു കെ , സദാനന്ദൻ ഇ .ജി , ലക്ഷ്മി എം സ്മിത പി ആർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. എരുമേലി ഹെൽത്ത് ഇൻസ്പെക്ടർ ഷാജി, ജൂനിയർ  ഹെൽത്ത് ഇൻസ്പെക്ടർമാരായ ജോസ്,സന്തോഷ് , എരുമേലി പോലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. അനധികൃതമായാണ് ചായ – കാപ്പി കട നടത്തിയതെന്നും – ഇവർക്ക് കക്കൂസിലെ വെള്ളം നൽകിയ സമീപത്തെ കക്കൂസ് കരാർകാർക്കെതിരെ നടപടി സ്വീകരിക്കെമെന്നും  നാട്ടുകാർ ആവശ്യപ്പെട്ടു.