jishamol p.s
[email protected]
ഉള്ളാട സമുദായത്തില്‍പ്പെട്ടവരുടെ ജിവീതവും സംസ്‌കാരവും ആധികാരികമായി കണ്ടെത്തി പഠിച്ച് ചരിത്രമാക്കാന്‍ തയ്യാറെയെടുക്കുകയാണ് കോട്ടയം എരുമേലി തുമരംപാറ സ്വദേശിയായ അഞ്ഞിലീമുട്ടില്‍ അനീഷ് എ.വിയെന്ന യുവ ചരിത്ര ഗവേഷകന്‍.സ്വന്തം സമുദായത്തിന്റെ ചരിത്രം മുമ്പ് ഇതുവരെ ആരും പഠിച്ച് രേഖകള്‍ ആക്കിയിരുന്നില്ല.പഠിക്കാന്‍ നിരവധി സാഹചര്യം ഉണ്ടായിട്ടും പ്രയോജനപ്പെട്ടുത്തി ചരിത്രത്തിന് ഒപ്പം സഞ്ചരിക്കാന്‍ സമുദായത്തിന് കഴിഞ്ഞില്ല.ഈ അവസ്ഥയില്‍ നിന്നാണ് ഉള്ളാട ഗോത്ര വര്‍ഗ്ഗത്തിന്റെ ചരിത്രം രചിക്കാന്‍ ടാപ്പിംഗ് തൊഴിലാളി കൂടിയായ അനീഷ് ഗവേഷക വിദ്യാര്‍ത്ഥിയാവുന്നത്.കോട്ടയം എം.ജി യൂണിവേഴ്‌സിറ്റിയില്‍ ട്രൈബല്‍ സ്റ്റഡീസ് വിഭാഗത്തില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് മലയാളത്തിലാണ് പിഎച്ച്ഡിക്ക് അനീഷ് തയ്യാറയെടുക്കുന്നത്.സമൂഹത്തില്‍ ഏറെ പിന്നോക്കം നില്ക്കുന്ന ഒരു സമുദായത്തിലെ ഒരു അംഗം ആ സമുദായത്തിന്റെ ചരിത്രം പഠിക്കാന്‍ ഗ്രാമീണ മേഖലയില്‍ നിന്നും മുന്നിട്ട് ഇറങ്ങുന്നതും ചരിത്രം തന്നെയാണ്.സമുഹത്തില്‍ വിവിധ മേഖലകളെക്കുറിച്ചും ,വിവിധ വിഷയങ്ങളെക്കുറിച്ചും, പഠനങ്ങള്‍ നടന്നിട്ടുണ്ടെങ്കിലും ഉള്ളാടര്‍ എന്ന സമുദായത്തിന്റെ ചരിത്രം പഠിക്കുന്നതിനോ,രേഖപ്പെടുത്താനോ കഴിഞ്ഞിട്ടില്ലെന്നും അനീഷ് കേരള ബ്രേക്കിംഗ് ന്യൂസിനോട് പറഞ്ഞു.ഒന്നും മുതല്‍ നാല് വരെ തുമരംപാറ ഗവണ്‍മെന്റെ് ട്രൈബല്‍ എല്‍.പി യിലും,അഞ്ചു മുതല്‍ പത്ത് വരെ എരുമേലിയിലും വാവര്‍ മെമ്മോറില്‍ ഹൈസ്‌കൂളിലും,പ്ലസ്ടൂവിന് പൊന്‍കുന്നം വിഎച്ച്എച്ച് എസ് ലും,ഡിഗ്രി സെന്റ് ഡോമിനിക് കാഞ്ഞിരപ്പള്ളിയിലും അനീഷ് പഠിച്ചത്.
പ്ലസ്ടുവിന് നാല് പേപ്പര്‍ പരാജയപ്പെട്ട് പഠനം വഴുമുട്ടിയ അനീഷ് ടാപ്പിംഗ് കൂടതെ വാഴകൃഷിയും,ആയൂര്‍വേദ തിരുമ്മും,കൂലിപ്പണിയും ചെയ്ത് ജിവിത പ്രതിസന്ധികള്‍ പിന്നീടുമ്പോളാണ് നാടകത്തിലെ അഭിനയം പഠനത്തിലേക്ക് വഴിത്തിരിവായത്.പത്തോളം നാടകങ്ങളില്‍ അഭിനയിച്ച അനീഷ് മലയാളത്തിലെ ഏറ്റവും വലിയ ഹാസ്യ നാടകമായ ചക്കി-ശങ്കരന്‍ എന്ന നാടകത്തില്‍ നായകവേഷത്തില്‍ അഭിനയിച്ചു.നാടകത്തിലെ ഡയലോഗുകളുടെ പഠനമാണ് തന്റെ ഇതുവരെയുള്ള പൊരുതിയാല്‍ നമുക്ക് എന്തും നേടി എടുക്കാമെന്ന ചിന്തയിലേക്ക് എത്തിയതെന്നും അനീഷ് പറഞ്ഞു.തുടര്‍ പഠനത്തിന് നാടക അഭിനയത്തിലെ തന്റെ കഴിവിന്റെ പകുതി മതിയെന്ന അധ്യാപകന്റെ ഉപദേശവും തനിക്ക് ആത്മവിശ്വാസം നല്കി.തുടര്‍ന്ന് എംഫില്‍ പാസ്സായായ ശേഷം ഇതിനിടയില്‍ പ്രൊഫസര്‍ പി.എസ് രാധാകൃഷണന്റെ സഹായത്തോടെ ഉള്ളാടര്‍ സമുദായ ചരിത്രപഠനത്തിലേക്ക് താന്‍ തിരിഞ്ഞെന്നും അനീഷ് പറഞ്ഞു.തന്റെ ഗവേഷണം വരും തലമുറയ്ക്കും സമുദായത്തിനും പ്രയോജനപ്പെടുമെന്ന വിശ്വാസമാണുള്ളത്.
നാല് ജില്ലകളില്‍ അധിവസിക്കുന്ന ഉള്ളാട സമുദായത്തിന്റെ വിവിരങ്ങള്‍, ജിവിച്ചിരിക്കുന്ന സമുദായ അംഗങ്ങളുടെ സഹായം അടക്കം ജിവിതത്തിലേക്ക് ഇറങ്ങി ചെന്ന് അഞ്ചു വര്‍ഷം കൊണ്ട് ചരിത്ര പ്രബന്ധമായി അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും അനീഷ് പറഞ്ഞു.പിന്നീട് തന്റെ പഠന വിഷയം ബുക്കായി പ്രസിദ്ധികരിക്കാനും ആഗ്രഹമുണ്ടെന്നും അനീഷ് പറഞ്ഞു. വിജയന്‍- ആലീസ് ദമ്പതികളുടെ മൂത്തമകനാണ് അനീഷ് ,ബിനീഷ് സഹോദരനുമാണ്.