Tuesday, May 14, 2024
keralaNews

എരുമേലി ശബരിമല വിമാനത്താവളം ; അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന കുറ്റി അടിച്ചു തുടങ്ങി

എരുമേലി : നിര്‍ദ്ദിഷ്ട എരുമേലി ശബരിമല വിമാനത്താവളം പദ്ധതിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിന്റെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന സര്‍വ്വെയുടെ ഭാഗമായി താത്ക്കാലിക കുറ്റി അടിച്ചു തുടങ്ങി . പദ്ധതിയുടെ ഭാഗമായി വരുന്ന ചെറുവള്ളി തോട്ടത്തിന് പുറത്ത് എരുമേലി തെക്ക് വില്ലേജില്‍ 55 പോയിന്റാണുള്ളത് .ചെറുവള്ളി എസ്റ്റേറ്റില്‍ 1212 പോയിന്റും , മണിമല വില്ലേജില്‍ 50 താഴെ പോയിന്റുമാണുള്ളത് .കുറ്റി അടിച്ച് പൂര്‍ത്തിയായില്‍ ഇരുമ്പ് പൈപ്പ് കുറ്റി അടി അടിക്കുമെന്നും അധികൃതര്‍ പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ രണ്ട് വില്ലേജുകളില്‍പ്പെട്ട സ്വകാര്യ വ്യക്തികളുടെ ഏറ്റെടുക്കുന്നതടക്കം വരുന്ന ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കുന്ന നടപടിയാണ് ഇന്ന് രാവിലെ മുതല്‍ ആരംഭിച്ചിരിക്കുന്നത്. പദ്ധതിക്കായി നേരത്തെ തയ്യാറാക്കിയ സര്‍വ്വേയുടെ പ്ലാന്‍ അനുസരിച്ചുള്ള സാറ്റ് ലൈറ്റ് സര്‍വ്വെയുടെ കണക്ക് അനുസരിച്ചാണ് നടപടി. വിമാനത്താവളത്തിന്റെ പ്രവേശന കവാടമായി വരുന്ന എരുമേലി ലക്ഷം വീട് – ഓരുങ്കല്‍ കടവ് റോഡിലാണ് കിഴക്ക് ഭാഗത്ത് ലൈറ്റ് വരുന്നത്. 3500 മീറ്റര്‍ നീളം വരുന്ന റണ്‍െവെയുടെ ഈ ഭാഗത്തെ ലൈറ്റ് 960 മീറ്റര്‍ നീളം, ചാരുവേലി ഭാഗത്ത് പടിഞ്ഞാറ് വരുന്ന ലൈറ്റിന് 480 മീറ്റര്‍ നീളവുമാണ് വരുന്നത് . പദ്ധതിക്കായി സ്വകാര്യ വ്യക്തികളുടെ 307 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍   തീരുമാനിച്ചതെങ്കിലും 200 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. 107 ഏക്കര്‍ ഭൂമിയുടെ കുറവാണ് വരുന്നത്. ഇത് സര്‍വ്വേ നമ്പറില്‍ വന്നിട്ടുള്ള സാങ്കേതിക കണക്ക് വിത്യാസമാണെന്നും അധികൃതര്‍ പറഞ്ഞു.റണ്‍വെയുടെ വീതി 110 മീറ്റര്‍ ഇപ്പോള്‍ കക്കാക്കുന്നത് . ലൂയിസ് ബര്‍ഗ് ഏജന്‍സി പ്രതിനിധികളുടെ നേതൃത്വത്തില്‍ എറണാകുളത്തുള്ള മെരിഡൈന്‍ എന്ന സ്വകാര്യ കമ്പനിയാണ് ഡി ജി പി എസ് എന്ന സാറ്റ് ലൈറ്റ് സംവിധാനം ഉപയോഗിച്ച് അതിര്‍ത്തി നിര്‍ണ്ണയിക്കുന്നത്. ഓരോ പോയിന്റും മാര്‍ക്ക് ചെയ്ത് നേരത്തെ തയ്യാറാക്കിയിട്ടുള്ള സ്‌കെച്ചിലെ പോയിന്റുമായി ബന്ധിപ്പിച്ചാകും സര്‍വ്വെ നടത്തുന്നത്. രണ്ട് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമമെന്നും അധികൃതര്‍ പറഞ്ഞു. നിര്‍ദ്ദിഷ്ട പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ട പരിഹാരം സംബന്ധിച്ച് 11( 1 ) നോട്ടിഫിക്കേഷന്‍ നടപടിക്ക് ശേഷമേ അന്തിമ തീരുമാനം എടുക്കാനാകൂയെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഒഴിവാക്കുന്ന സ്ഥലം സംബന്ധിച്ച് അന്തിമ തീരുമാനവും സര്‍വ്വേ നടപടിക്ക് ശേഷമാകും തീരുമാനം ഉണ്ടാകുന്നത്.