എസ്.എസ്.എല്‍.സി പരീക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി വിദ്യാര്‍ഥിനി ബംഗളൂരുവില്‍ ബൈക്കപകടത്തില്‍ മരിച്ചു. കോഴിക്കോട് കൊയിലാണ്ടി ബീച്ച് റോഡ് മര്കുറി ഹൗസില്‍ റഷീദ് മുനഫറിന്റെയും ഹൗലത്ത് ബീവിയുടെയും മകന് മബ്നാന് (16) ആണ് മരിച്ചത്.ബംഗളൂരു ലിംഗരാജപുരം ജ്യോതി ഹൈസ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. 20 വര്‍ഷമായി റഷീദ് മുനഫറും കുടുംബവും ബംഗളൂരു ഖാണറി റോഡിലെ വസതിയിലാണ് താമസം. ബംഗളൂരുവിലെ നഗരജീവിതം അവസാനിപ്പിച്ച് കുടുംബം നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മബ്നാന്റെ അപകട മരണം.ഒരു മാസമായി കുടുംബം നാട്ടിലായിരുന്നു. മബ്നാന് പരീക്ഷ എഴുതാനും ബംഗളൂരിലെ വീട് ഒഴിയാക്കാനുമാണ് ഉമ്മയും സഹോദരിയോടും കൂടെ മബ്നാന് വന്നത്. സഹപാഠിയോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ വൈറ്റ്ഫീല്‍ഡില്‍വെച്ച് ബി.എം.ടി.സി ബസുമായി കൂട്ടിയിടിച്ചാണ് അപകടം.സഹോദരങ്ങള്‍: മുആദ് മുനഫര്‍, ഹന്നത്ത് ബീവി, ഖദീജ ഹന്നത്ത്. ബംഗളൂരു കെ.എം.സി.സി പ്രവര്‍ത്തകര്‍ തുടര്‍നടപടിക്രമങ്ങള്‍ക്ക് നേതൃത്വം നല്കി.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)