കടയ്ക്കലില്‍ 13വയസുള്ള മകനെ ക്രൂരമായി മര്‍ദിച്ച പിതാവ് അറസ്റ്റിലായി. കടയ്ക്കല്‍ കുമ്മിള്‍ ഊന്നുകല്‍ കാഞ്ഞിരത്തുമ്മൂടുവീട്ടില്‍ നാസറുദീനാണ് പിടിയിലായത്. ഇയാള്‍ കുട്ടിയെ ചവിട്ടുകയും ചെയ്തു. മര്‍ദനം സഹിക്കാതെ കുട്ടിയുടെ മാതാവ് ഹയറുന്നിസ്സ കടക്കല്‍ സി ഐയെ വിളിച്ച് പരാതി പറഞ്ഞതോടെയാണ് നാസറുദീനെ അറസ്റ്റ് ചെയ്തത്.ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മാതാവിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ കുട്ടി കാണാന്‍ പോയി എന്ന കാരണത്തലാണ് കുട്ടിയെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും നാഭിക്ക് ചവിട്ടുകയും ചെയ്തത്. കുട്ടിയുടെ മൊഴി രേഖപെടുത്തി കേസെടുത്ത പോലീസ് കുട്ടിക്കു കടക്കല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ നല്കി.പിതാവ് നാസറുദീനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെകോടതിയില്‍ ഹാജരാക്കും.
You May Also Like
kerala
പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....
Local News
കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന് അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...
kerala
മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്ട്രോള് ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന് മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന് ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...
Local News
മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...