![](https://keralabreaking.com/wp-content/uploads/2024/06/santhosh-m-206x300.jpg)
സന്തോഷ് എം.വള്ളിയങ്കാവ്
മുണ്ടക്കയം : കെ എസ് ആര് റ്റി സിഡ്രൈവര്‍ സൈഡ് ഗ്ലാസിലൂടെ പിന്നിലേക്ക് നോക്കിയതാണ് ഒരു യാത്രക്കാരിക്ക് തന്റെ ജീവന് തിരിച്ച് കിട്ടിയത്. പത്തനംതിട്ട – മുണ്ടക്കയം ബസില്‍ പുലിക്കുന്നില്‍ വച്ച് കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് 1.45 ഓടെയായിരുന്നു ഡ്രൈവര്‍ ബിജു രക്ഷകനായി വന്ന സംഭവം. യാത്രക്കാരി പുലിക്കുന്നില്‍ ഇറങ്ങുന്നതിനിടെ യാത്രക്കാരി ധരിച്ചിരുന്ന വസ്ത്രത്തിലെ ഷാള്‍ ബസിന്റെ ഡോറില്‍ കുരുങ്ങുകയും – ഇതറിയാതെ ഡോര്‍ അടച്ച് ബസ് നീങ്ങാന്‍ കണ്ടക്ടര്‍ ബല്ലും അടിച്ചു.ഇതൊന്നും അറിയാതെ ഡ്രൈവര്‍ ബസ് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ബസില്‍ നിന്ന് ഇറങ്ങിയ യാത്രക്കാരിയുടെ ഷാള്‍ അടച്ച ഡോറില്‍ കുരുങ്ങുകയും ബാക്കി ഭാഗം കഴുത്തിലും ചുറ്റിയത് ശ്രദ്ധയില്‍പ്പെട്ടത്. പെട്ടെന്ന് ബസ് നിര്‍ത്തി ഡ്രൈവറുടെ നിര്‍ദ്ദേശ പ്രകാരം കണ്ടക്ടറും – യാത്രക്കാരും ചേര്‍ന്ന് ഷാള്‍ കഴുത്തില്‍ കുരുങ്ങി വീഴാന്‍ തുടങ്ങിയ യാത്രക്കാരിയെ ഡോര്‍ തുറന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
ഡ്രൈവര്‍ ഗ്ലാസിലൂടെ അത് കണ്ടില്ലായിരുന്നുവെങ്കില്‍ യാത്രക്കാരി വലിയ അപകടത്തില്‍പ്പെടുമായിരുന്നുവെന്ന് യാത്രക്കാര്‍ തന്നെ പറയുന്നു. വലിയ ഒരു അപകടം തലനാരിഴക്ക് മാറിയ സംഭവം നേരില്‍ കണ്ട ആ യാത്രക്കാരി ക്കൊപ്പം അതേ ബസില്‍ സഞ്ചരിച്ച മറ്റൊരു യാത്രക്കാരിയാണ് സംഭവം സമൂഹമാധ്യമങ്ങള്‍ വഴി മറ്റുള്ളവരെ അറിയിച്ചത് .
ഡ്രൈവര്‍ക്ക് ബിഗ് സല്യൂട്ട്
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)