Connect with us

Hi, what are you looking for?

kerala

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല: സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് തെരഞ്ഞെടുപ്പിലെ ഇടത് മുന്നണിയുടെ പരാജയത്തിന് കാരണമെന്ന് സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ സിപിഐയുടെ വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ മകളുടെ പേരിലുള്ള അഴിമതി, കുടുംബവുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ എന്നിവ തിരിച്ചടിയായെന്നും കൗണ്‍സിലില്‍ വിലയിരുത്തി.

സിപിഐ തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ സിപിഐ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. സംസ്ഥാനത്തെ മന്ത്രിമാര്‍ക്കെതിരെയും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ഭരണവിരുദ്ധ വികാരം ജനങ്ങളില്‍ ഉടലെടുത്തത് തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടതും തിരിച്ചടിയായി.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മതയോഗങ്ങളായി മാറി, മതമേധാവികള്‍ക്ക് അമിത പ്രാധാന്യം കൊടുത്തു. സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ നടത്തിയ നവകേരള സദസ് ധൂര്‍ത്തായി മാറി. ഈഴവ പിന്നാക്ക വിഭാഗങ്ങള്‍ ഇടതുപക്ഷത്തെ കൈവിടുകയായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സര്‍ക്കാരിനെതിരെ സിപിഐയുടെ പല ജില്ലാ യോഗങ്ങളിലും വിമര്‍ശനമുയര്‍ന്നിരുന്നു.

വോട്ടിംഗില്‍ പ്രതിഫലിച്ചത് സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരമാണെന്ന അഭിപ്രായം എല്ലാവര്‍ക്കുമുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ഈ അഭിപ്രായത്തെ അംഗീകരിക്കുന്നുണ്ട്. തോല്‍വി വിലയിരുത്തുന്നതിനായുള്ള സിപിഎമ്മിന്റെ നേതൃയോഗത്തിന് ഇന്ന് തുടക്കമാകും.                                                                                                                                     

 

You May Also Like

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....