തൃശ്ശൂര്‍ ദേശമംഗലം വരവട്ടൂര്‍ ഭാരതപുഴയില്‍ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളായ വിക്രം (16) ശ്രീഷ്മ (10) എന്നിവരാണ് മരിച്ചത്. ഇരുവരെയും കരക്കെത്തിച്ച് പട്ടാമ്പിയിലെ ആശുപത്രികളില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചുകഴിഞ്ഞിരുന്നു. പുഴയില്‍ മുങ്ങിപ്പോയ ഒരു കുട്ടിയെ രക്ഷപ്പെടുത്തി.ശനിയാഴ്ച വൈകുന്നേരത്തോടെയാണ് ദാരുണ സംഭവം ഉണ്ടായത്. പട്ടാമ്പി ചെങ്ങനാംകുന്ന് തടയണക്ക് ഒരു കിലോമീറ്റര്‍ അകലെ ഭാരതപ്പുഴയില്‍ കുളിക്കാന്‍ പോയതായിരുന്നു കുട്ടികള്‍. അതിനിടെ അപകടത്തില്‍ പെടുകയായിരുന്നു. നാട്ടുകാരും പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നടത്തിയ തെരച്ചിലാണ് കുട്ടികളെ കണ്ടെത്തിയത്.ഇന്ത്യ നേപ്പാള്‍ ബോര്‍ഡില്‍ നിന്നും വന്ന അതിഥി തൊഴിലാളിയുടെ മക്കളാണ്. അമ്മ സുധ വരവട്ടൂരിലെ കന്നുകാലി ഫാമില്‍ ജോലി ചെയ്യുകയാണ്. മരിച്ച കുട്ടികളുടെ മൃതദേഹം പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.