ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ടെംപോ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് 12 പേര് മരിക്കുകയും 14 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രുദ്രപ്രയാഗ് ജില്ലയിലെ റൈതോലി മേഖലയിലാണ് ദാരുണമായ അപകടം നടന്നത്.
നാല് യാത്രക്കാരുടെ നില ഗുരുതരമാണെന്നും അവരെ ഹെലികോപ്റ്ററില്‍ എയിംസ് ഋഷികേശിലേക്ക് മാറ്റിയെന്നും അധികൃതര്‍ അറിയിച്ചു. 10 പേരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബദരീനാഥ് റൂട്ടില്‍ രുദ്രപ്രയാഗില്‍ നിന്ന് 5 കിലോമീറ്റര്‍ അകലെ റൈറ്റോലിയിലായിരുന്നു അപകടം. മരിച്ച 12 പേരില്‍ ആറ് പേരും സ്ത്രീകളാണെന്നാണ് സൂചന.