Connect with us

Hi, what are you looking for?

kerala

കാലവർഷത്തിൽ വിറങ്ങലിച്ച് കൂട്ടിക്കൽ ; കാണാതായവരിൽ എട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു 

മുണ്ടക്കയം : കനത്ത മഴയിൽ വൻ നാശനഷ്ടം വിതച്ച ഇടുക്കി ജില്ലയിലെ
കൂട്ടിക്കൽ പ്ലാപ്പള്ളി ഉരുൾപൊട്ടലിൽ കാണാതായ  13 പേരിൽ എട്ട് പേരുടെ  മൃതദേഹങ്ങൾ  കണ്ടെത്തി. ഇന്നലെ മൂന്ന് പേരുടെ മൃതദേഹങ്ങൾ  കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അഞ്ച്  പേരുടെ
മൃതദേഹങ്ങൾ  കണ്ടെത്തിയത്.ഇനിയും അഞ്ച് പേരുടെ മൃതദേഹങ്ങൾ കൂടി കിട്ടാനുണ്ടെന്നാണ് കണക്ക് കൂട്ടൽ.കൊക്കയാർ, കനകപുരത്തുണ്ടായ ഉരുൾപൊട്ടലിലാണ് വൻ നാശനഷ്ടം ഉണ്ടായത്.
പട്ടാളവും,സർക്കാരിന്റെ വിവിധ വകുപ്പുകളും ,എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തിങ്കൽ , പഞ്ചായത്ത് ജനപ്രതിനിധികൾ ,ഫയർഫോഴ്സ് ,നാട്ടുകാർ അടക്കം നിരവധി പേർ രക്ഷാപ്രവർത്തനം തുടരുകയാണ്.നിരവധി വീടുകളിലാണ്  വെള്ളം കയറിയത്. സംസ്ഥാന മന്ത്രി വി എൻ വാസവൻ സ്ഥലം സന്ദർശിച്ചു.എന്നാൽ മഴ വീണ്ടും പെയ്യുന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നതായും അധികൃതർ പറഞ്ഞു.  റോഡുകളും – പാലങ്ങളും,കെട്ടിടങ്ങളും തകർന്നിട്ടുണ്ട് .

ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് കാവാലി പള്ളിക്ക് സമീപം ഒട്ടലാങ്കല്‍ മാര്‍ട്ടിന്‍ (48), ഭാര്യ സിനി (37), മക്കളായ സ്‌നേഹ (13), സോന (11), സാന്ദ്ര (9). മാര്‍ട്ടിന്റെ മാതാവ് അച്ചാമ്മ (77) എന്നിവരാണ് മരിച്ചത്. മാര്‍ട്ടിന്‍ (48) അമ്മ അന്നക്കുട്ടി (77) മാര്‍ട്ടിന്റെ ഭാര്യ സിനി (37), മക്കളായ സ്നേഹ (13), സോന (11), സാന്ദ്ര (9)എന്നിവരാണ് ദുരന്തത്തില്‍ പെട്ടത്. അപകടം ഉണ്ടാകുന്ന സമയത്ത് എല്ലാവരും വീട്ടില്‍ ഉണ്ടായിരുന്നു. മൂന്ന് കുട്ടികളും വിദ്യാര്‍ത്ഥികളാണ്. ഇവരില്‍ മൂന്നുപേരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഇവരുടെ വീട് സമീപത്തെ തോട്ടിലേക്ക് പതിക്കുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നരക്ക് ശേഷമാണ് സംഭവം. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുന്നു.ഓട്ടോ ഡ്രൈവറായ ഷാലറ്റിന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. കൂട്ടിക്കല്‍ വെട്ടിക്കാനത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്. കൂട്ടിക്കലിലും കൊക്കയാറിലും തെരച്ചില്‍ തുടരുകയാണ്. രണ്ടിടങ്ങളിലായി 14 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. നാവിക സേന ഹെലികോപ്റ്ററുകള്‍ കൂട്ടിക്കലിലേക്ക് തിരിച്ചിട്ടുണ്ട്. ദുരന്ത മേഖലയില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് ഭക്ഷണ പൊതികള്‍ വിതരണം ചെയ്യും. തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകും. ഏന്തയാര്‍ ജെ ജെ മര്‍ഫി സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്റ്റര്‍ ഇറക്കാനാണ് നിര്‍ദേശം.കരസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സൈന്യത്തിന്റെ നാല്പത് അംഗ സംഘമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. പാങ്ങോട് മിലിട്ടറി ക്യാമ്പില്‍ നിന്നുള്ള മദ്രാസ് റെജിമെന്റ് അംഗങ്ങളാണ് ഇത്. കൂട്ടിക്കല്‍ കാവാലി ഭാഗത്താണ് ഇപ്പോള്‍ സൈന്യമുള്ളത്. നിലവില്‍ ഇവിടെ മഴയില്ല. എന്നാല്‍, കനത്ത മഴ പെയ്‌തേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് പറഞ്ഞിരിക്കുന്നത്.

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....