Connect with us

Hi, what are you looking for?

kerala

കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുത് സുരേഷ് ഗോപി

തിരുവനന്തപുരം: പറയുന്ന കാര്യങ്ങളെ തെറ്റായി വ്യാഖ്യാനിക്കരുതെന്ന് മാദ്ധ്യമങ്ങളോട് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശൂരില്‍ സ്വകാര്യ സന്ദര്‍ശത്തിനിടയില്‍ പറഞ്ഞ പരാമര്‍ശം മാദ്ധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചു. ഇന്ദിരാഗാന്ധി രാഷ്ട്രമാതവാണെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ മുരളീമന്ദിരത്തിലെ സന്ദര്‍ശനത്തിന് ശേഷം നടത്തിയ പ്രതികരണം എടുത്ത് പറഞ്ഞു കൊണ്ടാണ് മാദ്ധ്യമങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ബിജെപി തിരുവന്തപുരം ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.കെ കരുണാകരന്‍ കേരളത്തിലെ കോണ്‍ഗ്രസിന്റെ പിതാവാണെന്നും ദേശീയതലത്തില്‍ ഇന്ദിരാഗാന്ധി കോണ്‍ഗ്രസിന്റെ മാതാവുമെന്നാണ് പറഞ്ഞത്. ഇതിന് ശേഷം നിങ്ങള്‍ നടത്തിയ കോലാഹലങ്ങളെ കുറിച്ച് ചിന്തിച്ചിട്ടില്ല. നിങ്ങള്‍ നടത്തുന്ന പരാമര്‍ശങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ല. പറയുന്ന കാര്യങ്ങള്‍ വളച്ചൊടിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ഔദ്യോഗിക ചടങ്ങുകളില്‍ മാത്രമായി മാദ്ധ്യമങ്ങളെ നിയന്ത്രിക്കേണ്ടി വരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇതുവരെ താന്‍ മാദ്ധ്യമങ്ങളെ വിലക്കിയിട്ടില്ല. അങ്ങനെ ചെയ്യണമെന്ന് പലരും ഉപദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കലാകാരന്‍ എന്ന നിലയ്ക്ക് പോലും മാദ്ധ്യമങ്ങളുടെ മുന്നിലേക്ക് എത്തില്ല. ഒഫീഷ്യല്‍ മീറ്റിംഗുമായി ബന്ധപ്പെട്ടായിരിക്കും നിങ്ങളോട് സംസാരിക്കുക. സുരേഷ് ഗോപി പറഞ്ഞു. സത്യസന്ധമായ മാദ്ധ്യമ പ്രവര്‍ത്തനം നടത്താമെന്നും നിങ്ങള്‍ക്ക് തീറ്റയാകാന്‍ നിന്ന് തരില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല നട്ടെല്ലുള്ള അന്തസുള്ള പ്രസ്ഥാനത്തിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത്.

ആ അന്തസ് വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനമായിരിക്കും കാഴ്ചവയ്ക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിന്റെ എംപിയായി തുടരുമെന്നത് വെറും വാക്കല്ല. തമിഴ്നാട്ടിലും എന്റെ ശ്രദ്ധയുണ്ടാകും. നേതാക്കളോടുള്ള എന്റെ ബഹുമാനമാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന ചുമതലയെന്നും അവസാന നിമിഷ വരെയും ആ പ്രവര്‍ത്തനം കാഴ്ചവയ്ക്കും. ബിജെപിക്ക് തൃശൂരിലെ ജനങ്ങള്‍ നല്‍കിയ ആദരവാണ് ഈ തെരഞ്ഞെടുപ്പ് വിജയമെന്നും അദ്ദേഹം പറഞ്ഞു.

 

You May Also Like

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....