Saturday, May 4, 2024
keralaLocal NewsNewspolitics

എരുമേലിയിലെ ഓട്ടോ പാര്‍ക്കിംഗ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം 

എരുമേലി: ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ എരുമേലിയില്‍ ടൗണിലെ റോഡരികിലെ ഓട്ടോ പാര്‍ക്കിംഗ് നിരോധിച്ച സംഭവത്തില്‍ താല്‍ക്കാലിക തീരുമാനം. കഴിഞ്ഞ മൂന്നുദിവസമായി തുടരുന്ന ഓട്ടോ തൊഴിലാളികളുടെ പ്രതിസന്ധികള്‍ക്കാണ് തീരുമാനമുണ്ടായിരിക്കുന്നത്. ഇന്ന് രാവിലെ പൂഞ്ഞാര്‍ എംഎല്‍എ അഡ്വ : സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പഞ്ചായത്ത് പ്രസിഡന്റ്, പോലീസ്, ഓട്ടോ തൊഴിലാളികള്‍ , വ്യാപാരികള്‍ ,യൂണിയന്‍ നേതാക്കളുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

തീരുമാനങ്ങള്‍ ഇങ്ങനെ:

1. നേരത്തെ പാര്‍ക്കിംഗ് നിരോധിച്ച സ്ഥലത്തിന്റെ മുന്നിലും – പുറകിലും രണ്ട് ഓട്ടോകള്‍ക്ക് ഇടാം.

2. പാര്‍ക്കിംഗ് നിരോധിച്ച് ബോര്‍ഡ് സ്ഥാപിച്ച സ്ഥലത്തിന്റെ എതിര്‍വശത്തുള്ള കണ്ണന്താനം ബില്‍ഡിംഗ്‌സിന് മുമ്പില്‍ പാര്‍ക്കിംഗ്

3. എരുമേലി കവല – ബസ്റ്റാന്‍ഡ് റോഡില്‍ പ്രിയങ്ക ജ്വല്ലറിയുടെ മുന്‍പില്‍ രണ്ട് ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാം.

4. പ്രിയങ്ക ജ്വല്ലറി – നേര്‍ച്ചപാറ റോഡില്‍, വഴിയുടെ അരികില്‍ ഓട്ടോറിക്ഷകള്‍ പാര്‍ക്ക് ചെയ്യാം,

പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി, വൈസ് പ്രസിഡന്റ് അനുശ്രീ സാബു , പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, ഷാനവാസ്, വി ഐ അജി,എരുമേലി എസ് എച്ച് ഓ മനോജ് എം, എസ് ഐ അനീഷ് എം.എസ് , സിഐടിയു പ്രതിനിധികളായ കെ എസ് ഷാനവാസ്, മുരളീധരന്‍ , എഐടിയുസി പ്രതിനിധികളായ റെജി വാളിപ്ലാക്കല്‍, സതീഷ് കുമാര്‍ , ബിഎംഎസ് പ്രതിനിധിയായ രതീഷ് ചന്ദ്രന്‍,എം എൽ എ ആർമി പ്രതിനിധികളായ മിഥുലാജ്, അനീഷ്, അജ്മൽ  തുടങ്ങിയവര്‍ പങ്കെടുത്തു.