Friday, May 17, 2024
keralaNews

ഹണിട്രാപ്പ് : പണവും സ്വര്‍ണവും തട്ടിയെടുത്ത നാല് പേര്‍ പിടിയില്‍

കൊല്ലം: ഹണിട്രാപ്പില്‍ കുരുക്കി യുവാവില്‍ നിന്ന് പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഭവത്തില്‍ യുവതി ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍. ചവറ സ്വദേശിനി ജോസ്ഫിന്‍, നഹാബ്, പാരിപ്പള്ളി സ്വദേശി അരുണ്‍, ചവറ സ്വദേശി അരുണ്‍ എന്നിവരാണ് പിടിയിലായത്.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ കബളിപ്പിച്ച് പ്രതികള്‍ പണം തട്ടുകയായിരുന്നു. യുവാവുമായി സൗഹൃദം സ്ഥാപിച്ച ജോസ്ഫിന്‍, കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവ് ശാലയിലേക്ക് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. ഇവിടെയെത്തിയ യുവാവിനെ കൂട്ടാളികളായ മൂന്ന് യുവാക്കള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തിയ ശേഷം പണവും സ്വര്‍ണവും കവര്‍ന്ന് നാല് പേരും മുങ്ങുകയും ചെയ്തു.

യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാല്‍വര്‍ സംഘം പിടിയിലായത്. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ജോസ്ഫിനെന്ന് പൊലീസ് പറഞ്ഞു.