Friday, May 17, 2024
keralaNewsObituary

ഇതര സംസ്ഥാന തൊഴിലാളിയെ മിക്‌സര്‍ മെഷീനില്‍ ഇട്ട് കൊന്നു

കോട്ടയം: വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്‌സര്‍ മെഷീനില്‍ ഇട്ട് കൊന്നു. അസം സ്വദേശിയായ ലേമാന്‍ കിസ്‌ക് എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. വാകത്താനത്തെ കോണ്‍ക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റര്‍ പാണ്ടിദുരൈയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 26ന് കൊലപാതകം നടന്നത്. ലേമാനെ സിമന്റ് മിക്‌സര്‍ മെഷീനില്‍ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാള്‍ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റ് കുഴിയിലേക്ക് മാറ്റി. അസ്വഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതെന്നും പൊലീസ് അറിയിച്ചു.