Friday, May 17, 2024
EntertainmentkeralaNews

പത്മനാഭ വര്‍മ്മ അന്തരിച്ചു

തിരുവനന്തപുരം: ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മയുടെ മകന്‍ പത്മനാഭ വര്‍മ്മ (72) അന്തരിച്ചു. ബംഗളൂരുവിലായിരുന്നു അന്ത്യം. ബംഗളൂരുവിലെ ട്രാവന്‍കൂര്‍ ഹൗസിലായിരുന്നു താമസം. ഹൃദയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഹരിഹറില്‍ ബിര്‍ള കമ്പനിയുടെ ഓട്ടോമൊബൈല്‍ ഫാക്ടറിയില്‍ ഉദ്യോഗസ്ഥനായിരുന്നു. കര്‍ണാടക സംഗീതജ്ഞനും കര്‍ണാടക സംഗീതത്തിന്റെ അപൂര്‍വം ശേഖരങ്ങളുടെ ഉടമയുമായിരുന്നു പത്മനാഭ വര്‍മ്മ.