കോട്ടയം: ചിങ്ങവനം പോലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പോലീസുകാര്‍ക്ക് സസ്പെന്ഷന്. സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷ്, ബോസ്കോ എന്നിവര്‍ക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി.
ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇന്ന് ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളില്‍ വച്ച് രണ്ട് പോലീസുകാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിന് ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
തമ്മിലടിയില്‍ പോലീസുകാരനായ ബോസ്കോയുടെ തലയ്ക്ക് പരിക്കേറ്റിരുന്നു. ഇയാള്‍ കുറിച്ചി ഗവണ്മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുമ്പും പലതവണ ഇരുവരും തമ്മില്‍ സ്റ്റേഷനില്‍ വച്ച് തര്‍ക്കം ഉണ്ടായിട്ടുണ്ട്.