ബെംഗളൂരു: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ ഡേവിഡ് ജോണ്സണ് (52) അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്റിന്റെ നാലാം നിലയില്‍ നിന്ന് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഡേവിഡ് ജോണ്സണ് കടുത്ത വിഷാദത്തിലൂടെ കടന്നുപോയിരുന്നതായി വിവരമുണ്ട്.
കര്‍ണാടക സ്വദേശിയായ ഡേവിഡ് ജോണ്സണ് രഞ്ജി ക്രിക്കറ്റ് താരം കൂടിയായിരുന്നു. 1971 ഒക്ടോബര്‍ 16-നായിരുന്നു ജനനം. വലംകൈ ഫാസ്റ്റ് ബൗളറായിരുന്ന അദ്ദേഹം 90-കളിലാണ് രാജ്യത്തെ പ്രതിനിധീകരിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരംഭിച്ചത്. ആദ്യത്തെ ടെസ്റ്റ് മത്സരം 1996ല്‍ ഓസ്ട്രേലിയക്കെതിരെയായിരുന്നു. 1996ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് എതിരെ നടന്ന മാച്ചായിരുന്നു അവസാന ടെസ്റ്റ് മത്സരം. രണ്ട് ടെസ്റ്റ് മത്സരങ്ങളിലായി മൂന്ന് വിക്കറ്റുകളും ഡേവിഡ് സ്വന്തമാക്കിയിരുന്നു.