മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ ദിവസം 35 ന് സമീപവും ഓട്ടോയില്‍ നിന്നും ബാറ്ററി എടുക്കാന്‍ ശ്രമം നടത്തി. മുണ്ടക്കയം ബസ് സ്റ്റാന്ന്റിനുള്ളില് നിന്ന് ബൈക്ക് മോഷണം നടത്താനും ശ്രമം നടന്നു. മുണ്ടക്കയത്തെ വിവിധ ഭാഗങ്ങളിലാണ് മോഷണശ്രമം നടക്കുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്.
സിനിമ കാണാനെത്തുന്നവരുടെ വാഹനങ്ങള്‍ക്ക് യാതൊരു സുരക്ഷയും ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെക്യൂരിറ്റിയോ – സിസി ടിവി ക്യാമറകളോ ഇല്ലെന്നും നാട്ടുകാര്‍ പറയുന്നു. വലിയ കടകള്‍ക്കൊന്നും ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്തതാണ് മോഷണ ശ്രമങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം ഇഞ്ചിയാനിയില്‍ വീടിന്റെ മുറ്റത്ത് നിന്ന് ബൈക്ക് മോഷ്ടിക്കാനുള്ള ശ്രമം തടഞ്ഞതും – പ്രതികളെ പിടികൂടാനായതും സിസി ടിവി ക്യാമറകളുടെ സഹായത്തോടെയായിരുന്നു. പോലീസ് രാത്രികാല പെട്രോളിംഗ് ശക്തമാക്കുന്നതിനൊപ്പം സെക്യൂരിട്ടി ഗാര്‍ഡിനേയോ , സി സിറ്റിവി ക്യാമറകളും സ്ഥാപിക്കാന്‍ കച്ചവടക്കാരും, പഞ്ചായത്തും തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.