ദില്ലി: ജി7 വേദിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിര്‍മിത ബുദ്ധിയുടെ ധാര്‍മികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചര്‍ച്ചയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പങ്കെടുക്കുന്നത്.
ജി7 വേദിയില്‍ നിര്‍മിത ബുദ്ധി, ഊര്‍ജ്ജം, ആഫ്രിക്ക – മെഡിറ്ററേറനിയന്‍ എന്നീ വിഷയങ്ങളിലാണ് ചര്‍ച്ച നടക്കുന്നത്. ജി7 രാജ്യ തലവന്മാര്, ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ നേതാക്കള്‍, ഫ്രാന്‍സിസ് മാര്‍പാപ്പ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ജി7 ചര്‍ച്ചയില്‍ ആദ്യമായാണ് ഒരു മാര്‍പാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്.
സാധാരണ ഇത്തരം വേദികളില്‍ മാര്‍പാപ്പ എത്താറില്ല. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ഇറ്റലിയിലെ ബോര്‍ഗോ എഗ്സാനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടക്കുന്നത്.