കര്‍ണാടക: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ പെട്രോളിനും ഡീസലിനും വില കൂട്ടി. വില്‍പ്പന നികുതതിയാണ് വര്‍ദ്ധിപ്പിച്ചത്. പെട്രോളിന് 29.84 ആക്കിയപ്പോള്‍ ഡീസലിന് 18.44 ആയും ഉയര്‍ത്തി. വോട്ടെണ്ണല്‍ കഴിഞ്ഞ 11 ദിവസത്തിന് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്.
പെട്രോളിന് ലിറ്ററിന് മൂന്ന് രൂപയും ഡീസലിന് 3.02 രൂപയും വര്‍ദ്ധിക്കും.
കര്‍ണാടകയിലെ പെട്രോള്‍ വില 99.84 ല്‍ നിന്ന് 102.84 ആയി ഉയരും. ഡീസല്‍ ലിറ്ററിന് 85.93 ആയിരുന്നത് 88.95 ആയി ഉയരും. കൂടുതല്‍ വരുമാനം ലക്ഷ്യമിട്ടാണ് ധനവകുപ്പ് വില്‍പ്പന നികുതി വര്‍ദ്ധിപ്പിച്ചത്. ബിജെപി ഇന്ധന വില വര്‍ദ്ധനവിനെതിരെ രൂക്ഷമായി പ്രതികരിച്ചിട്ടുണ്ട്.