സ്വര്‍ണക്കടത്തുക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്തതിനു പിന്നാലെ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ പാര്‍ട്ടികള്‍. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്ക് യുവമോര്‍ച്ച നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തിനിടെ ചില പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന്റെ മതില് ചാടി മുഖ്യമന്ത്രിയുടെ ഓഫീസ് ലക്ഷ്യമിട്ട് നീങ്ങുകയും ചെയ്തു. ഇവരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.ക്ലിഫ് ഹൗസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചു. എംഎല്‍എ ശബരിനാഥിന്റെ നേതൃത്വത്തിലായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.അതേസമയം കൊച്ചി ജില്ലാ സെക്ഷന്‍സ് കോടതി ഏഴ് ദിവസത്തേയ്ക്ക് ശിവശങ്കറെ ഇഡി കസ്റ്റഡിയില്‍ വിട്ടു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)