ലണ്ടന്‍: അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിന് ജയിലിലാരുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍ മോചിതനായി. അമേരിക്കയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് മോചനം. ബ്രിട്ടന് വിട്ട ജൂലിയന്‍ അസാന്‍ജ് ഓസ്ട്രേലിയയിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയുടെ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കുറ്റത്തിനാണ് അസാന്‍ജിനെ ജയിലിലടച്ചത്. ബ്രിട്ടനിലെ ബെല്‍മാര്‍ഷ് അതിസുരക്ഷ ജയിലില്‍ നിന്നാണ് ജൂലിയന്‍ അസാന്‍ജ് മോചിതനായത്. 1901 ദിവസത്തെ തടവ് ജീവിതത്തിന് ശേഷമാണ് മോചനം സാധ്യമായിരിക്കുന്നത്. 52കാരനായ അസാന്‍ജ് യുഎസ് ദേശീയ പ്രതിരോധ രേഖകള്‍ വെളിപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് കുറ്റം സമ്മതിക്കാന്‍ സമ്മതിച്ചതോടെയാണ് ജയില്‍ മോചനം സാധ്യമാകുന്നത്. 24 ജൂണിന് ജൂലിയന്‍ ജയില്‍ മോചിതനായതായാണ് വിക്കിലീക്സ് ട്വീറ്റില്‍ വിശദമാക്കുന്നത്.