എരുമേലി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാവുകയാണ്. ഈ മഹാമാരിയെ പ്രതിരോധിക്കുന്നതിനായി വ്യാപാരീ സമൂഹം അതീവ ജാഗ്രത പുലര്‍ത്തേണ്ടതായിട്ടുണ്ട്.അതിന്റെ ഭാഗമായി എരുമേലി ഗ്രാമ പഞ്ചായത്ത്,പോലിസ്, ആരോഗ്യ വകുപ്പ്,റവന്യു, ഇരു വ്യാപാര സംഘടനകള്‍ എന്നിവര്‍ സംയുക്തമായി കൂടിയാലോചിച്ച് ചേനപ്പാടിയില്‍ പ്രദേശികമായി ചൊവ്വാഴ്ച വരെ കടകള്‍ പൂര്‍ണ്ണമായി അടച്ചിടാനും എരുമേലിയും പ്രാന്തപ്രദേശങ്ങളും പ്രവര്‍ത്തന സമയം പുനക്രമീകരിക്കാനും തീരുമാനിച്ചു,വ്യാപാര സ്ഥാപനങ്ങളില്‍ എത്തുന്ന ഉപഭോക്താക്കളുടെയും വിതരണക്കാരുടെയും പേരും വിലാസവും ഫോണ്‍ നമ്പറും നിരബന്ധമായും എഴുതി സൂക്ഷിക്കേണ്ടതാണ്.സാദ്ധ്യമായ പ്രദേശങ്ങളില്‍ സോപ്പുപയോഗിച്ച് കൈകള്‍ കഴുകാനുളള സൗകര്യം ഒരുക്കുക.സാനിറ്റൈസര്‍ പൊതുഉപയോഗത്തിനായി സുക്ഷിക്കുക.04/10/2020 മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ രാവിലെ 07.00 മണി മുതല്‍ വൈകുന്നേരം 07.30 വരെ മാത്രം ഹോട്ടലുകള്‍ക്ക് രാവിലെ 07.00 മണി മുതല്‍ രാത്രി 10.00 വരെ പ്രവര്‍ത്തിപ്പിക്കാം.വ്യാപാരി വ്യവസായി സമിതി എരുമേലി യൂണിറ്റ് സെക്രട്ടറി ഹരി പറഞ്ഞു.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)