Connect with us

Hi, what are you looking for?

india

ഇന്‍ഡി മുന്നണിക്ക് സ്വാതി മാലിവാളിന്റെ കത്ത്

ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാക്കള്‍ക്ക് ആംആദ്മി പാര്‍ട്ടി വനിത നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവാളിന്റെ കത്ത് ആംആദ്മിയെ വെട്ടിലാക്കി. കഴിഞ്ഞ ഒരു മാസമായി നീതിക്ക് വേണ്ടി പോരാടുമ്പോള്‍ ക്രൂരമായ വ്യക്തിഹത്യയാണ് താന്‍ നേരിടുന്നതെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു. രാഹുല്‍ അടക്കമുള്ള ഇന്‍ഡി മുന്നണി നേതാക്കള്‍ക്ക് അയച്ച കത്തിലാണ് സ്വാതി ഇക്കാര്യം വ്യക്തമാക്കിയത്. മെയ് 13-ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ചാണ് പാര്‍ട്ടിയുടെ വനിത നേതാവും രാജ്യസഭാംഗവുമായ സ്വാതി മാലിവാള്‍ അതിക്രമത്തിന് ഇരയായത്.

കെജ്രിവാളിന്റെ അനുയായി ബിഭവ് കുമാറാണ് ആക്രമിച്ചതെന്ന് മാലിവാള്‍ വെളിപ്പെടുത്തിയിരുന്നു. എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് രാഹുല്‍, സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, ഉദ്ധവ് താക്കറ തുടങ്ങിയ നേതാക്കള്‍ക്ക് അയച്ച കത്തില്‍ സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി. അനീതിക്കെതിരെ പോരാടുന്ന പെണ്‍കുട്ടികളെ വേട്ടയാടാന്‍ വിട്ടുനല്‍കരുത്, അവര്‍ക്ക് ധൈര്യം നല്‍കുന്നതിനായി ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നും, പ്രതികരണത്തിനായി സമയം കണ്ടെത്തണമെന്നും സ്വാതി ആവശ്യപ്പെട്ടു.

കഴിഞ്ഞ 18 വര്‍ഷമായി ഇവിടെ പ്രവര്‍ത്തിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 1.7 ലക്ഷം കേസുകളാണ് വനിതാ കമ്മീഷന്റെ ഭാഗമായി ഇരുന്നുകൊണ്ട് താന്‍ കേട്ടിട്ടുള്ളതെന്നും സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി.അരവിന്ദ് കെജ്രിവാളിന്റെ വസതിയില്‍ വച്ച് ആക്രമണത്തിന് ഇരയായ സംഭവം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള സ്വാതിയുടെ കത്ത് ഇന്‍ഡി മുന്നണിയുടെ ഭാഗമായ ആംആദ്മി പാര്‍ട്ടിയെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കത്തയച്ചതോടെ വിഷയത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാകാത്ത അവസ്ഥയിലാണ് പ്രതിപക്ഷ നേതാക്കള്‍.                                                                                             

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...