Connect with us

Hi, what are you looking for?

india

സുനില്‍ ഛേത്രി ബൂട്ടഴിച്ചു

കൊല്‍ക്കത്ത: ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ വിരമിക്കല്‍ മത്സരം കളിച്ച ക്യാപ്റ്റന്‍ സുനില്‍ ഛേത്രി മടങ്ങി . ഒന്നര ദശകത്തോളം ഇന്ത്യന്‍ ഫുട്‌ബോളിനെ നീലക്കുപ്പായത്തില്‍ തോളിലേറ്റി ഏറ്റവും കൂടുതല്‍ ഗോളടിച്ച(94) ഛേത്രിക്ക് തന്റെ അവസാന സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലെ മത്സരത്തില്‍ ഗോളിലേക്ക് വഴിതുറക്കാനായില്ല.

കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ലോകകപ്പ് യോഗ്യത പോരാട്ടത്തില്‍ റാങ്കിംഗില്‍ പിന്നിലുള്ള(139) കുവൈറ്റ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍(00) തളച്ചു. മത്സരത്തിനൊടുവില്‍ പൊട്ടിക്കരഞ്ഞാണ് ഛേത്രി വിടവാങ്ങിയത്. കുവൈറ്റിനോട് സമനില വഴങ്ങിയതോടെ 11ന് നടക്കുന്ന ഖത്തറിനെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണായകമായി.

അവസാന മത്സരത്തില്‍ കരുത്തരായ ഖത്തറിനെതിരെ സമനിലയെങ്കിലും നേടാതെ ഇന്ത്യക്ക് ഇനി അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവില്ല. കുവൈറ്റിനാകട്ടെ അവസാന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കുകയോ സമനില നേടുകയോ ചെയ്താലും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാവും. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ഇരു ടീമുകളും അവസരങ്ങള്‍ തുറന്നെടുത്തു.എന്നാല്‍ ഗോള്‍ മാത്രം നേടാന്‍ ഇരു ടീമുകള്‍ക്കുമായില്ല.

അവസാന മിനിറ്റുകളില്‍ കുവൈറ്റ് ഇന്ത്യന്‍ ബോക്‌സില്‍ ഭീതി ഉയര്‍ത്തിയപ്പോള്‍ ഇഞ്ചുറി ടൈമിലാണ് ഇന്ത്യ കുവൈറ്റ് ബോക്‌സിലെത്തി ചെറുതായെങ്കിലും ഒന്നു പേടിപ്പിച്ചത്. മത്സരത്തിനൊടുവില്‍ ഗ്യാലറിയെ അഭിവാദ്യം ചെയ്ത സുനില്‍ ഛേത്രി ഇന്ത്യന്‍ കുപ്പായത്തില്‍ തന്റെ അവസാന മത്സരവും കളിച്ച് ബൂട്ടഴിച്ചു.

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...