Connect with us

Hi, what are you looking for?

kerala

അവധി ചോദിച്ച സിപിഒയെ സിഐ അധിക്ഷേപിച്ചതായി പരാതി

പാലക്കാട് : അവധി ചോദിച്ച സിപിഒയെ സിഐ അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതി. പാലക്കാട് നെല്ലിയാമ്പതി പാടഗിരി പൊലീസ് സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാലക്കാട് എസ് പി നിര്‍ദേശം നല്‍കി. ഈ മാസം 26 നായിരുന്നു സംഭവം. പീറ പൊലീസ് എന്ന് വിളിച്ചു അധിക്ഷേപിച്ചെന്നും പരാതിയുണ്ട്.

തുടര്‍ന്ന് ബൈക്കില്‍ പോകാന്‍ ഒരുങ്ങിയ സന്ദീപിന്റെ ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റി. അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതായി സന്ദീപ് പറയുന്നു. തുടര്‍ച്ചയായി ജോലി ചെയ്യുകയാണെന്നും 10 ദിവസം അവധി വേണെമെന്നുമായിരുന്നു പാടഗിരി സ്റ്റേഷനിലെ സിപിഒ സന്ദീപിന്റെ ആവശ്യം. ഒരു കാരണവശാലും അവധി അനുവദിക്കില്ലെന്നായിരുന്നു സിഐ കിരണ്‍ സാമിന്റെ നിലപാട്.

എങ്കില്‍ മെഡിക്കല്‍ അവധി എടുക്കുമെന്നായി സന്ദീപ്. ഇതോടെ അവധി എടുത്താല്‍ പണി കളയുമെന്ന് സിഐ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ അന്വേഷണം നടത്താന്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പിക്ക് എസ്പി നിര്‍ദ്ദേശം നല്‍കി. സിഐയ്‌ക്കെതിരെ പൊലീസിനകത്ത് നിന്നും നാട്ടുകാരില്‍ നിന്നും ഇതിന് മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്.

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...