Connect with us

Hi, what are you looking for?

india

ക്രിക്കറ്റിനോട് വിട

ന്യൂഡല്‍ഹി : അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. തന്റെ 39 ആം പിറന്നാള്‍ ദിനത്തില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

നീണ്ട ആലോചനകള്‍ക്കു ശേഷമെടുത്ത തീരുമാനമാണിതെന്നും തന്റെ കരിയര്‍ ആഹ്ലാദകരവും ആസ്വാദ്യകരവുമാക്കിയ സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും നന്ദി പറഞ്ഞുകൊണ്ടായിരുന്നു താരത്തിന്റെ വിരമിക്കല്‍ കുറിപ്പ്. 20 വര്‍ഷം നീണ്ട കരിയറില്‍ താരം 26 ടെസ്റ്റുകളും 94 ഏകദിനങ്ങളും 60 ടി20 മത്സരങ്ങളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

ഇതില്‍ ടെസ്റ്റില്‍ നിന്ന് 1025 റണ്‍സും ഏകദിനത്തില്‍ നിന്ന് 1752 റണ്‍സും ടി20-യില്‍ നിന്ന് 686 റണ്‍സും താരം നേടിയിട്ടുണ്ട് . 257 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 4842 റണ്‍സാണ് കാര്‍ത്തിക്കിന്റെ സമ്പാദ്യം. ആര്‍സിബിക്ക് പുറമെ ഗുജറാത്ത് ലയണ്‍സ് , കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ക്കായും കാര്‍ത്തിക്ക് കളിച്ചിട്ടുണ്ട്.

ഐപിഎല്‍ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ താരമായിരുന്ന കാര്‍ത്തിക്ക് രാജസ്ഥാനെതിരായ എലിമിനേറ്റര്‍ മത്സരത്തിലായിരുന്നു അവസാനമായി കളത്തിലിറങ്ങിയത്. എലിമിനേറ്ററില്‍ ബെംഗളൂരു പുറത്തായതിനെ തുടര്‍ന്ന് താരം ഐപിഎല്ലിനോട് വിടപറഞ്ഞിരുന്നു.

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...