Connect with us

Hi, what are you looking for?

india

ട്രെയിന്‍ അപകടം മരണം 15 ആയി

ദില്ലി:പശ്ചിമബംഗാളിലെ ഡാര്‍ജിലിംഗില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 15 ആയി. അപകടത്തില്‍ 60 പേര്‍ക്ക് പരിക്കേറ്റു. അഗര്‍ത്തലയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിന്റെ പിന്നില്‍ സിഗ്‌നല്‍ തെറ്റിച്ചെത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു.

ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റ്, അസി. ലോക്കോ പൈലറ്റ്, കാഞ്ചന്‍ ജംഗ എക്‌സ്പ്രസിന്റെ ഗാര്‍ഡ് എന്നിവര്‍ ഉള്‍പ്പെടെ മരിച്ചതായാണ് വിവരം.രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയായിയെന്നും ബോഗികള്‍ക്കിടയില്‍ കുടുങ്ങിയവരെ എല്ലാം ആശുപത്രിയില്‍ എത്തിച്ചുവെന്നും റെയില്‍ ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തേക്ക് തിരിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബംങ്ങള്‍ പ്രധാനമന്ത്രി സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷവും പരിക്കേറ്റവര്‍ക്ക് അരലക്ഷവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നല്‍കും. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവും സഹായധനം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് പത്ത് ലക്ഷം സഹായധനം നല്‍കുമെന്നും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടര ലക്ഷവും ചെറിയ പരിക്കേറ്റവര്‍ക്ക് അന്പതിനായിരം രൂപ വീതം സഹായവും നല്‍കുമെന്ന് മന്ത്രി അറിയിച്ചു.

ഇന്ന് രാവിലെ ഒന്‍പതരയോടെ ഡാര്‍ജിലിംഗ് ജില്ലയിലെ രം?ഗാപാനിക്ക് സമീപം രാജ്യത്തെ നടുക്കി വീണ്ടും ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ന്യൂ ജയ്പാല്‍ഗുരി സ്റ്റേഷന്‍ പിന്നിട്ട് മുന്നോട്ട് പോവുകയായിരുന്ന കാഞ്ചന്‍ജംഗ എക്‌സ്പ്രസിന് പിന്നിലേക്ക് സിഗ്‌നല്‍ തെറ്റിച്ച് കുതിച്ചെത്തിയ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ കാഞ്ചന്‍ ജംഗ എക്‌സ്പ്രസിന്റെ മൂന്ന് ബോഗികള്‍ തകര്‍ന്നു. .

 

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....