മുണ്ടക്കയം: മഴക്കാലത്ത് മുണ്ടക്കയം കോസ് വെ പുനര്‍ നിര്‍മ്മിക്കാനുള്ള നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. എരുമേലി, കോരുത്തോട് അടക്കം വരുന്ന നിരവധിയായ സ്ഥലങ്ങളില്‍ നിന്നും വരുന്ന നൂറുകണക്കിന് വരുന്ന യാത്രക്കാരുടെ ഏക ആശ്രയമായ കോസ് വെയുടെ മഴക്കാലത്ത് പണിയാന്‍ പോകുന്നത്.
സ്കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍, കൂലി പണിക്കാര്, കച്ചവടക്കാര്‍, ജോലിക്കാര്‍ അടക്കം വരുന്നവരാണ് ഇതോടെ ദുരിതത്തിലാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം കോസ് വെ യുടെ പുനര്‍ നിര്‍മ്മാണത്തിനായി രണ്ട് മാസം മുമ്പ് പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം നടത്തി തീരുമാനങ്ങള്‍ എടുത്തുവെങ്കിലും വേനല്‍ക്കാലം മാറി – മഴക്കാലമായപ്പോഴാണ് പണിയാന്‍ വരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.
കോസ് വെയുടെ മുകള്‍വശം കോണ്‍ക്രീറ്റ് ചെയ്യാനാണ് തീരുമാനമെന്നും എന്നാല്‍ പാലത്തിന്റെ അടിവശവും സുരക്ഷിതമല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മഴക്കാലത്ത് പാലം പണി നടത്തി അഴിമതി കാണിക്കാനുള്ള നീക്കമാണ് ഇതെന്നും നാട്ടുകാര്‍ പറഞ്ഞു.
മുണ്ടക്കയം കോസ് വെ പാലത്തില്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഈ പാലത്തില്‍ കൂടിയുള്ള വാഹനഗതാഗതം നിരോധിക്കും. ജൂണ്‍ 25 മുതല്‍ ഒരു മാസത്തേക്കാണ് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിരോധിക്കുന്നതെന്നും മുണ്ടക്കയം അസി. എന്‍ജിനീയര്‍ അറിയിച്ചിരിക്കുകയാണ്.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)