മുണ്ടക്കയം: മോഷ്ടിച്ച ബൈക്കുമായി മോഷണത്തിനെത്തിയ രണ്ട് യുവാക്കള്‍ പോലീസ് പിടിയില്‍. മുണ്ടക്കയം സ്വദേശി വെട്ടിത്തായി വീട്ടില്‍ മുഹമ്മദ് ഫായിദ്, കൂട്ടിക്കല്‍ സ്വദേശി കരിപ്പായില്‍ ഇനായിത് റസാക്ക് എന്നിവരെയാണ് പോലീസ് പിടികൂടിയത്. റാന്നിയില്‍ നിന്നും മോഷ്ടിച്ചു കൊണ്ടുവന്ന ബുള്ളറ്റിലാണ് മുണ്ടക്കയം ഇഞ്ചിയാനിയില്‍ ഇവര്‍ വീടിന് മുന്നില്‍ വച്ച ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയത്.
ബുള്ളറ്റിന്റെ ചെയ്സ് നമ്പര്‍ നോക്കിയാണ് മോഷ്ടിച്ചതാണെന്ന കണ്ടെത്തിയത്. രണ്ട് പേരും ഈ വീടിന്റെ സമീപത്ത് കൂടി ബൈക്കില്‍ കറങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുടമസ്ഥന് സി സി റ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബൈക്ക് മോഷണം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്. നാട്ടുകാരും – വീട്ടുകാരും എത്തിയതോടെ ഇവര്‍ സഞ്ചരിച്ച ബുള്ളറ്റ് ഉപേക്ഷിച്ച് ഓടിരക്ഷപെടുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത് .