ദില്ലി: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലകനായി മുന്‍ താരം ഗൗതം ഗംഭീര്‍ ഈ മാസം ചുമതലയേറ്റെടുക്കും. ജൂണ്‍ അവസാനത്തോടെ ബിസിസിഐയുടെ പ്രഖ്യാപനമുണ്ടാകുമെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിശീലകനായി ഗംഭീറിന്റെ പേര് തീരുമാനിച്ചെന്നും പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
ടി20 ലോകകപ്പ് അവസാനിക്കുന്നതോടെ രാഹുല്‍ ദ്രാവിഡിന്റെ കലാവധി അവസാനിക്കും. തുടരാന്‍ രാഹുലിനും താത്പ്പര്യമില്ല. 2021 ലെ ടി20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്നത്. 2023 ഏകദിന ലോകകപ്പിന് പിന്നാലെ കരാര്‍ അവസാനിച്ചെങ്കിലും ബിസിസിഐ വീണ്ടും ഇത് ടി20 ലോകകപ്പ് വരെ നീട്ടുകയായിരുന്നു.
ഗംഭീര്‍ പരിശീലക ചുമത ഏറ്റെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ താത്പ്പര്യമനുസരിച്ച് പുതിയ സപ്പോര്‍ട്ടിംഗ് സ്റ്റാഫും ജോയിന്‍ ചെയ്യുമെന്നാണ് വിവരം.നിലവില്‍ വിക്രം റാഥോര്‍ ആണ് ബാറ്റിംഗ് പരിശീലകന് പരസ് മാംബ്രേ ബോളിംഗ് പരിശീലകനും ടി ദിലീപ് ഫീള്‍ഡിംഗ് പരിശീലകനും. രവി ശാസ്ത്രിക്കൊപ്പമുണ്ടായിരുന്ന വിക്രത്തെ ദ്രാവിഡും നിലനിര്‍ത്തുകയായിരുന്നു. കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം രാജിവച്ച ശേഷമാകും താരം ചുമതല ഏറ്റെടുക്കുക.
![](https://keralabreaking.com/wp-content/uploads/2020/08/KB-Logo.png)