Connect with us

Hi, what are you looking for?

kerala

ഏകീകൃത കുര്‍ബാന: സര്‍ക്കുലര്‍ വായിക്കുന്നതിനെ ചൊല്ലി തര്‍ക്കം

കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തില്‍ സീറോ മലബാര്‍ സഭയിലെ ഇടപ്പള്ളി പള്ളിയില്‍ രണ്ട് വിഭാഗം വിശ്വാസികള്‍ തമ്മില്‍ വാക്കുതര്‍ക്കം. സര്‍ക്കുലര്‍ വായിക്കുന്നതിനെ ചൊല്ലിയാണ് തര്‍ക്കം. സര്‍ക്കുലര്‍ വായിക്കുമെന്ന് ഔദ്യോഗിക വിഭാഗത്തെ പിന്തുണക്കുന്നവര്‍ വ്യക്തമാക്കി. അതേ സമയം ഈ നിലപാടിനെ കൂക്കിവിളിച്ചാണ് വിമതവിഭാഗം പ്രതികരിച്ചത്.

ഇടപ്പള്ളി സെന്റ് ജോര്‍ജ് ഫൊറോനക്ക് പള്ളിക്ക് മുന്നില്‍ സഭ വിശ്വാസികളെ പങ്കെടുപ്പിച്ച് കൊണ്ട് സഭ ഇറക്കിയിരിക്കുന്ന സര്‍ക്കുലര്‍ അതിരൂപത തലത്തില്‍ ഔദോഗികമായി വായിച്ച് വിശ്വാസികളെ കേള്‍പ്പിക്കുകയും വിശ്വാസികള്‍ക്ക് സര്‍ക്കുലര്‍ വിതരണം ചെയ്യുമെന്നും അറിയിപ്പുണ്ടായിരുന്നു. ഇതിനെചൊല്ലിയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത്.1999 ലാണ് സിറോ മലബാര്‍ സഭയിലെ ആരാധനാക്രമം പരിഷ്‌കരിക്കാന്‍ സിനഡ് ശുപാര്‍ശ ചെയ്തത്. അതിന് വത്തിക്കാന്‍ അനുമതി നല്‍കിയത് 2021 ജൂലൈയിലാണ്.

കുര്‍ബാന അര്‍പ്പണ രീതി ഏകീകരിക്കാനായിരുന്നു സിനഡ് തീരുമാനം. കുര്‍ബാനയുടെ ആമുഖഭാഗം ജനാഭിമുഖമായും പ്രധാനഭാഗം അള്‍ത്താരയ്ക്ക് അഭിമുഖമായും അവസാനഭാഗം ജനാഭിമുഖമായും നിര്‍വഹിക്കുക എന്നതാണ് ഏകീകരിച്ച രീതി. നിലവില്‍ ചങ്ങനാശ്ശേരി അതിരൂപതയിലുളളത് ഏകീകരിച്ച രീതി തന്നെയാണ്. എന്നാല്‍ എറണാകുളം അങ്കമാലി അതിരൂപത, തൃശ്ശൂര്‍, തലശ്ശേരി അതിരൂപതകളില്‍ ജനാഭിമുഖ കുര്‍ബാനയാണ് നിലനില്‍ക്കുന്നത്. കുര്‍ബാന അര്‍പ്പിക്കുന്ന രീതിയിലാണ് തര്‍ക്കം .

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...