Connect with us

Hi, what are you looking for?

kerala

വാതക ചോര്‍ച്ച: 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കണ്ണൂര്‍ : രാമപുരത്ത് ടാങ്കറില്‍ നിന്ന് വാതക ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം.ടാങ്കറില്‍ ഉണ്ടായിരുന്ന ഹൈഡ്രോക്ലോറിക് ആസിഡ് മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്നതിനിടയിലാണ്    ചോര്‍ച്ചയുണ്ടായത്. ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ എട്ടു പേരെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

രണ്ട് പേരെ പഴയങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ ഇന്നലെ വൈകുന്നേരത്തോടെയാണ് ചോര്‍ച്ച ഉണ്ടായത്. തുടര്‍ന്നാണ് വാതകം ടാങ്കറില്‍ നിന്ന് മാറ്റാന്‍ തീരുമാനിച്ചത്. സമീപത്ത് താമസിക്കുന്നവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായതോടെ ഹൈഡ്രോക്ലോറിക് ആസിഡ് മാറ്റുന്നത് നിര്‍ത്തിവച്ചു. പഴയ ടാങ്കറില്‍ തന്നെ നിലനിര്‍ത്തി ചോര്‍ച്ച അടച്ച് യാത്ര തുടരാനാണ് തീരുമാനം.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...