Connect with us

Hi, what are you looking for?

Astrology

വലിയ പെരുന്നാള്‍ നാളെ

ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശം പകര്‍ന്ന് ഇസ്ലാം മതവിശ്വാസികള്‍ നാളെ തിങ്കളാഴ്ച വലിയ പെരുന്നാള്‍ ആഘോഷിക്കുകയാണ്. ഈദുല്‍ അദ്ഹ എന്ന് വിളിക്കപ്പെടുന്ന ഈ ആഘോഷം ഇന്ത്യയില്‍ ബക്രീദ് എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രവാചകനായ ഇബ്രാഹിം നബി തന്റെ ആദ്യ പുത്രനായ ഇസ്മായേലിനെ അല്ലാഹുവിന്റെ കല്‍പന പ്രകാരം ബലിയറുക്കാന്‍ ശ്രമിച്ചതിന്റെ ഓര്‍മ പുതുക്കലാണ് ബലി പെരുന്നാള്‍. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് പെരുന്നാളിന് ബലി പെരുന്നാള്‍ എന്ന് പേരു വന്നത്.

ഇബ്രാഹിം നബിയുടെ അടിയുറച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ബലി പെരുന്നാള്‍ എന്നാണ് ഇസ്ലാമിക വിശ്വാസം. ഇതിന്റെ പ്രതീകമായാണ് ഇസ്ലാം മത വിശ്വാസികള്‍ അന്നേദിവസം അല്ലാഹുവിന്റെ പ്രീതിക്കായി മൃഗങ്ങളെ ബലി നല്‍കുന്നത്. അദ്ഹ എന്ന അറബി വാക്കിന്റെ അര്‍ത്ഥം ബലി എന്നാണ്. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍. വലിയ പെരുന്നാള്‍ എന്ന വാക്ക് ബലി പെരുന്നാള്‍ എന്ന പദത്തില്‍ നിന്നും പിന്നീട് ഉണ്ടായതാണ്. ബക്കരി ഈദ് ഈ രണ്ട് വാക്കില്‍ നിന്നാണ് ബക്രീദ് ഉണ്ടായത്.

ബക്കരി എന്നാല്‍ ആട് എന്നര്‍ത്ഥം. അല്‍ ബക്ര എന്നാല്‍ മൃഗം എന്നാണ്. മൃഗത്തിനെ ബലി കൊടുത്തു എന്ന അര്‍ത്ഥത്തില്‍ ബക്ര ഈദ് ബക്രീദ് ആയി. ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള വലിയ ആഘോഷം കൂടിയാണ് ബലി പെരുന്നാള്‍. കേരളത്തില്‍ ജൂണ്‍ 17ന് ആണ് ബക്രീദ് ആഘോഷിക്കുന്നത്.

You May Also Like

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

kerala

മലപ്പുറം: തിരൂരില്‍ അടുത്ത വീട്ടിലെ റിമോട്ട് കണ്‍ട്രോള്‍ ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന്‍ മരിച്ചു. വൈലത്തൂര്‍ അബ്ദുല്‍ ഗഫൂറിന്റേയും സജിലയുടേയും മകനായ മുഹമ്മദ് സിനാന്‍ ആണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ കോട്ടക്കല്‍ സ്വകാര്യ...

Local News

മുണ്ടക്കയം: മുണ്ടക്കയം മേഖലയുടെ വിവിധ ഭാഗങ്ങളില്‍ മോഷണശ്രമം വ്യാപകമാകുന്നതായി പരാതി. ഇന്നലെ പൈങ്ങനയ്ക്ക് സമീപം രാത്രിയില്‍ സിനിമ കാണാനെത്തിയ ആളിന്റെ ഓട്ടോയുടെ ഡാഷ് ബോര്‍ഡ് തകര്‍ത്ത് സാധനങ്ങള്‍ കൊണ്ടുപോകാന്‍ ശ്രമം നടത്തി. കഴിഞ്ഞ...

kerala

മലപ്പുറം: മലപ്പുറം മേല്‍മുറിയില്‍ കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മോങ്ങം തൃപ്പഞ്ചി സ്വദേശികളായ അഷ്റഫ്(45), സാജിദ(37), ഫിദ(13) എന്നിവരാണ് മരിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു....