Connect with us

Hi, what are you looking for?

kerala

ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി 11 നിയമസഭാ സീറ്റില്‍ ഒന്നാമതെത്തി

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളില്‍ 11 ഇടത്ത് ബിജെപി ഒന്നാം സ്ഥാനത്തും ഒന്‍പതിടത്ത് രണ്ടാമതും എത്തി. 121 ഇടങ്ങളിലും എല്‍ഡിഎഫ് പിന്നില്‍ പോയെന്ന് മാത്രമല്ല, ഇതില്‍ 13 ഇടത്തും മൂന്നാമതായി.
110 നിയമസഭാ മണ്ഡലങ്ങളില്‍ യുഡിഎഫ് ഭൂരിപക്ഷം നേടിയപ്പോള്‍ 19 മണ്ഡലങ്ങളില്‍ മാത്രമേ എല്‍ഡിഎഫിന് മേല്‍ക്കൈ നേടാന്‍ കഴിഞ്ഞുള്ളൂ.

ലോക്സഭയില്‍ ഇടതുപക്ഷത്തിനൊപ്പം ഒരു സീറ്റ് നേടിയ ബിജെപി നിയമസഭാ കണക്കിലും ഇടതിനോട് ബലാബലത്തില്‍ നില്‍ക്കുന്ന സ്ഥിതി കൗതുകമുണര്‍ത്തുന്നതാണ്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 99 സീറ്റ് എല്‍ഡിഎഫും 41 സീറ്റ് യുഡിഎഫുമാണ് നേടിയിരുന്നത്. എന്‍ഡിഎയ്ക്ക് ഒരു സീറ്റിലും ജയിക്കാനായിരുന്നില്ല. ഒന്നാമതെത്തുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന നേമം ഉള്‍പ്പെടെ 9 മണ്ഡലങ്ങളിലാണ് ബിജെപി അന്ന് രണ്ടാം സ്ഥാനത്തെത്തിയത്.

നേമത്തെ കൂടാതെ വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ആറ്റിങ്ങല്‍, ചാത്തന്നൂര്‍, പാലക്കാട്, മലമ്പുഴ, മഞ്ചേശ്വരം, കാസര്‍ഗോഡ് മണ്ഡലങ്ങളിലാണ് ബിജെപി 2021ല്‍ രണ്ടാമതെത്തിയത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടുകണക്ക് പരിശോധിക്കുമ്പോള്‍ 123 സീറ്റുകളില്‍ യുഡിഎഫ് ലീഡ് നേടിയിരുന്നു. 16 സീറ്റുകളില്‍ അന്ന് എല്‍ഡിഎഫ് ലീഡ് നേടിയപ്പോള്‍ തിരുവനന്തപുരം മണ്ഡലത്തിലുള്‍പ്പെട്ട നേമത്ത് എന്‍ഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം.

മന്ത്രിമാരുടെ മണ്ഡലത്തിലടക്കം ഇത്തവണയും യുഡിഎഫ് ഭൂരിപക്ഷംനേടി. മുഖ്യമന്ത്രി പിണറായി വിജയന്‍ അരലക്ഷം വോട്ടിന് വിജയിച്ച ധര്‍മടത്ത് ഇത്തവണ എല്‍ഡിഎഫിന് 2616 വോട്ടിന്റെ ലീഡ് മാത്രമാണ് നേടാനായത്.ബിജെപി ഒന്നാമതെത്തിയ 11 മണ്ഡലങ്ങളും എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. ഇതില്‍ മന്ത്രിമാരായ കെ രാജന്റെ ഒല്ലൂര്‍, വി ശിവന്‍കുട്ടിയുടെ നേമം, ആര്‍ ബിന്ദുവിന്റെ ഇരിങ്ങാലക്കുടയും ഉള്‍പ്പെടുന്നുവെന്നത് ഇടതുപക്ഷത്തിനെ ഞെട്ടിച്ചിട്ടുണ്ട്.

ബിജെപി ഒന്നാമത്തെത്തിയ മണ്ഡലങ്ങള്‍

1. കഴക്കൂട്ടം
2. വട്ടിയൂര്‍ക്കാവ്
3. നേമം
4. ആറ്റിങ്ങല്‍
5. കാട്ടാക്കട
6. മണലൂര്‍
7. ഒല്ലൂര്‍
8. തൃശൂര്‍
9. നാട്ടിക
10. പുതുക്കാട്
11. ഇരിങ്ങാലക്കുട

ബിജെപി രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍

1. തിരുവനന്തപുരം
2. കോവളം
3. നെയ്യാറ്റിന്‍കര
4. വര്‍ക്കല
5. ഹരിപ്പാട്
6. കായംകുളം
7. പാലക്കാട്
8. മഞ്ചേശ്വരം
9. കാസര്‍ഗോഡ്

എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തെത്തിയ മണ്ഡലങ്ങള്‍

1. നേമം
2. കഴക്കൂട്ടം
3. വട്ടിയൂര്‍ക്കാവ്
4. കാട്ടാക്കട
5. തിരുവനന്തപുരം
6. കോവളം
7. നെയ്യാറ്റിന്‍കര
8 കായംകുളം
9. ഹരിപ്പാട്
10. ഇരിങ്ങാലക്കുട
11. തൃശൂര്‍
12. മഞ്ചേശ്വരം
13. കാസര്‍ഗോഡ്

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...