Sunday, May 5, 2024
GulfindiaNewsObituary

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി.

അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യയും, യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തിയത്.

ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ വിയോഗ വാര്‍ത്ത ഏറെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. മികച്ച രാഷ്ട്രതന്ത്രജ്ഞനും, ദീര്‍ഘവീക്ഷണവുമുള്ള ഭരണാധികാരിയായ അദ്ദേഹത്തിന് കീഴിലാണ് ഇന്ത്യയും, യുഎഇയും തമ്മിലുള്ള ബന്ധം അഭിവൃദ്ധി പ്രാപിച്ചത്.

യുഎഇ ജനതയുടെ ദു:ഖത്തില്‍ എല്ലാ ഇന്ത്യക്കാരും പങ്കുചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.ഉച്ചയോടെയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചത്. ദീര്‍ഘനാളായി അദ്ദേഹം വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.