Monday, May 6, 2024
EntertainmentkeralaNews

‘മാളികപ്പുറം’ സിനിമയിലെ വില്ലന്‍ സമ്പത്ത് റാം കേന്ദ്രകഥാപാത്രമാകുന്ന ചിത്രം

മാളികപ്പുറം സിനിമയിലെ വില്ലനായി വേഷമിട്ട സമ്പത്ത് റാം പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ചിത്രമൊരുങ്ങുന്നു. ആപ്പിള്‍ ട്രീ സിനിമാസിന്റെ ബാനറില്‍ സജിന്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രമായ ഭാഗ്യലക്ഷ്മിയിലൂടെയാണ് താരം പ്രധാനകഥാപാത്രമായി അവതരിക്കുന്നത്. ഇപ്പൊഴിതാ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇന്‍ട്രൊഡക്ഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകായാണ്. കെ സ്റ്റുഡിയോസിന്റെ സഹബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് മാദ്ധ്യമ പ്രവര്‍ത്തകനായ ബാബു വെളപ്പായ ആണ്. ക്രയോണ്‍സ്, താങ്ക് യൂ വെരി മച്ച്, ഹന്ന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജിന്‍ ലാല്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരമ്മയുടേയും മകളുടെയും അതിതീവ്രമായ ആത്മബന്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വര്‍ത്തമാനകാലത്തെ പൊള്ളുന്ന ജീവിതാനുഭവങ്ങളും വനിതകളുടെ അതിജീവനവുമാണ് ചിത്രത്തിന്റെ കാതല്‍. ഉമ്മര്‍ കോയ എന്ന സ്‌കൂള്‍ ഹെഡ്മാസ്റ്ററായാണ് സമ്പത്ത് റാം ചിത്രത്തില്‍ എത്തുന്നത്. മെയ് മാസത്തില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കൊല്ലം മണ്‍റോതുരുത്തും സമീപ പ്രദേശങ്ങളുമാണ്.