Sunday, April 28, 2024
educationkeralaNews

പുസ്തക പ്രകാശനം നാളെ.

കാഞ്ഞിരപ്പള്ളി: കാലിക്കറ്റ് സർവ്വകലാശാല യൂണിയൻ ജന.സെക്രട്ടറിയും, സിൻഡിക്കേറ്റംഗവുമായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അഡ്വ.കെ.പി.ബഷീർ രചിച്ച പത്താമത് പുസ്തകം “എന്ന് വിശ്വസ്തതയോടെ ” ഇന്ന് (മെയ് 14ന് )പ്രകാശനം ചെയ്യും.പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ മൈക്ക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ച് 3 മണി മുതൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ വെച്ച് ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് എം.എൽ എ പുസ്തക പ്രകാശനം നിർവ്വഹിക്കും.  കെ.ജെ.തോമസ് എക്സ് എം.എൽ.എ  പുസ്തകം ഏറ്റ് വാങ്ങും. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തും.സംഘാടക സമിതി ചെയർമാൻ പഞ്ചായത്ത്  പ്രസിഡണ്ട് കെ.ആർ.തങ്കപ്പൻ അദ്ധ്യക്ഷനാവും.ടി.എ.ജോസഫ് മാസ്റ്റർ കോഴിക്കോട് പുസ്തകം  പരിചയപ്പെടുത്തും.വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ചവെച്ച മുതിർന്ന വ്യക്തിത്വങ്ങളെ ചടങ്ങിൽ ആദരിക്കും.കലാ പരിപാടികളും നടക്കും.