Connect with us

Hi, what are you looking for?

Local News

മുണ്ടക്കയം കോസ് പുനര്‍ നിര്‍മ്മാണത്തിനെതിരെ വ്യാപക പ്രതിഷേധം

മുണ്ടക്കയം: മഴക്കാലത്ത് മുണ്ടക്കയം കോസ് വെ പുനര്‍ നിര്‍മ്മിക്കാനുള്ള നടപടിക്കെതിരെ ജനകീയ പ്രതിഷേധം ഉയരുന്നു. എരുമേലി, കോരുത്തോട് അടക്കം വരുന്ന നിരവധിയായ സ്ഥലങ്ങളില്‍ നിന്നും വരുന്ന നൂറുകണക്കിന് വരുന്ന യാത്രക്കാരുടെ ഏക ആശ്രയമായ കോസ് വെയുടെ മഴക്കാലത്ത് പണിയാന്‍ പോകുന്നത്.

സ്‌കൂള്‍ – കോളേജ് വിദ്യാര്‍ത്ഥികള്‍, കൂലി പണിക്കാര്‍, കച്ചവടക്കാര്‍, ജോലിക്കാര്‍ അടക്കം വരുന്നവരാണ് ഇതോടെ ദുരിതത്തിലാകുന്നതെന്നും നാട്ടുകാര്‍ പറയുന്നു. മുണ്ടക്കയം കോസ് വെ യുടെ പുനര്‍ നിര്‍മ്മാണത്തിനായി  രണ്ട് മാസം മുമ്പ് പഞ്ചായത്തില്‍ സര്‍വ്വകക്ഷി യോഗം നടത്തി തീരുമാനങ്ങള്‍ എടുത്തുവെങ്കിലും വേനല്‍ക്കാലം മാറി – മഴക്കാലമായപ്പോഴാണ് പണിയാന്‍ വരുന്നതെന്നും നാട്ടുകാര്‍ പറയുന്നു.

കോസ് വെയുടെ മുകള്‍വശം കോണ്‍ക്രീറ്റ് ചെയ്യാനാണ് തീരുമാനമെന്നും എന്നാല്‍ പാലത്തിന്റെ അടിവശവും സുരക്ഷിതമല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. മഴക്കാലത്ത് പാലം പണി നടത്തി അഴിമതി കാണിക്കാനുള്ള നീക്കമാണ് ഇതെന്നും നാട്ടുകാര്‍ പറഞ്ഞു.

മുണ്ടക്കയം കോസ് വെ പാലത്തില്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഈ പാലത്തില്‍ കൂടിയുള്ള വാഹനഗതാഗതം നിരോധിക്കും. ജൂണ്‍ 25 മുതല്‍ ഒരു മാസത്തേക്കാണ് പാലത്തില്‍ കൂടിയുള്ള ഗതാഗതം നിരോധിക്കുന്നതെന്നും മുണ്ടക്കയം അസി. എന്‍ജിനീയര്‍ അറിയിച്ചിരിക്കുകയാണ്.

 

You May Also Like

kerala

പത്തനംതിട്ട : മേഖലയില്‍ കനത്ത മഴ പെയ്യുന്ന സാഹചര്യത്തില്‍ നാളെ രണ്ട് ജില്ലകള്‍ക്ക് അവധി കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.  പത്തനംതിട്ട , വയനാട് ജില്ലകള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്.എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് കളക്ടമാരായ ദിവ്യ....

Local News

മുണ്ടക്കയം : മുണ്ടക്കയം ടൗണിലെ മുന്‍കാല ഓട്ടോ ഡ്രൈവറായിരുന്ന ഓലിക്കല്‍ വീട്ടില്‍ ബഷീര്‍ ( കുട്ടന്‍ – 60) അന്തരിച്ചു. വരിക്കയാനി പള്ളിയില്‍ ഇന്ന് വൈകിട്ട് അഞ്ചിന് .  

Local News

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. ഇടുക്കി പെരുവന്താനം സ്വദേശി കുളത്തുങ്കല്‍ വീട്ടില്‍ ഷാജി – റസീന ദമ്പതികളുടെ മകന്‍ അമല്‍ ഷാജി (21) മരിച്ചത്. ഇന്ന്...

Local News

മന്ത്രി വാക്ക് പാലിച്ചു മുണ്ടക്കയം : സംസ്ഥാന ദേവസ്വം മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണന്‍ വാക്ക് പാലിച്ചു. മുണ്ടക്കയം വളളിയങ്കാവ് ദേവീക്ഷേത്രത്തിന്റെ നാട്ടുകാരുടെ ഏറ്റവും വലിയ ആവശ്യമായിരുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഒരു...