Sunday, April 28, 2024
keralaNews

ഫോര്‍ട്ട്‌കൊച്ചിയില്‍ കടല്‍ഭിത്തിയിലിടിച്ച് രണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു.

ഫോര്‍ട്ട്‌കൊച്ചി തീരത്ത് കനത്ത കാറ്റിലും തിരയിലും പെട്ട് കടല്‍ഭിത്തിയിലിടിച്ച് രണ്ട് മത്സ്യബന്ധന വള്ളങ്ങള്‍ തകര്‍ന്നു. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളെ നാവികസേന രക്ഷപെടുത്തി. വെള്ളപ്പൊക്കസമയത്ത് ആദ്യമായി രക്ഷാപ്രവര്‍ത്തനത്തിന് പോയ തമ്പുരാന്‍ എന്ന വള്ളമാണ് തകര്‍ന്നതില്‍ ഒരെണ്ണം.ഫോര്‍ട്ട് കൊച്ചി ദ്രോണാചാര്യയ്ക്കടുത്താണ് കനത്ത കാറ്റിലും തിരയിലും പെട്ട് മൂന്ന് മത്സ്യബന്ധന വള്ളങ്ങള്‍ അപകടത്തില്‍ പെട്ടത്. ഇതില്‍ തമ്പുരാന്‍ , വല്ലാര്‍പാടത്തമ്മ എന്നീ രണ്ടു വള്ളങ്ങള്‍ കടല്‍ഭിത്തിയില്‍ തട്ടി പൂര്‍ണമായി തകര്‍ന്നു. .തമ്പുരാന്‍ എന്ന വള്ളമാണ് ആദ്യം തിരയില്‍പെട്ടത് ഈ വള്ളത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വല്ലാര്‍പാടത്തമ്മയെന്ന വള്ളവും അപകടത്തില്‍പെട്ടത്. രണ്ടു വള്ളങ്ങളിലുമായി ഉണ്ടായിരുന്ന 7 മത്സ്യത്തൊഴിലാളികള്‍ ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. ഇവര്‍ക്ക് നാവികസേന പ്രാഥമിക ശുശ്രൂഷ നല്‍കി.ഇതിനൊപ്പമുണ്ടായിരുന്ന മറ്റൊരുവള്ളം തിരയില്‍ പെടാതെ കഷ്ടിച്ച് രക്ഷപെട്ടു. മവെള്ളപ്പൊക്കസമയത്ത് ആദ്യമായി രക്ഷാപ്രവര്‍ത്തനത്തിന് പോയ വള്ളമാണ് അപകടത്തില്‍ പെട്ട തമ്പുരാന്‍ വള്ളം. ത്സ്യബന്ധനത്തിനായി പോയ വള്ളങ്ങള്‍ കാറ്റില്‍പെട്ട് കടല്‍ഭിത്തിക്കടുത്തേക്ക് എത്തുകയായിരുന്നുവെന്നാണ് നിഗമനം. കോസ്റ്റല്‍ പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.