Sunday, May 12, 2024
keralaNewsObituary

കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

എറണാകുളം: യുവാക്കള്‍ തമ്മിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. തമ്മനം സ്വദേശി മനീഷാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജിതേഷ്, ആഷിത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ മനീഷിന്റെ സുഹൃത്ത് അജിത്ത് ആന്റണിക്കും പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഇന്നലെ രാത്രി മനീഷിന്റെ വീടിന്റെ പരിസരത്ത് വച്ച് യുവാക്കള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. വാക്കുത്തര്‍ക്കം പിന്നീട് കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. പ്രതികള്‍ അജിത്തിനെയും കുത്തി പരിക്കേല്‍പ്പിച്ചു. എന്നാല്‍ ഇയാള്‍ ഓടി വീട്ടില്‍ കയറി അയല്‍വാസികളെ വിവരം അറിയിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ആന്റണിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കുത്തേറ്റ് വീണ മനീഷിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ജിതേഷാണോ ആഷിതാണോ കുത്തിയതെന്ന് വ്യക്തമല്ലെന്നും പ്രതികളെ ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് പറഞ്ഞു. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.