Thursday, May 2, 2024
Newspolitics

പോലീസില്‍ ആര്‍എസ്എസ് ഗ്യാഗ് എവിടെയെന്നും പറയാാനുള്ള മാന്യത ആനി രാജ കാണിക്കണം

പോലീസില്‍ ആര്‍ എസ് എസ് ഗ്യാഗ് ഉണ്ടായിരുന്നുവെങ്കില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷ ലഭിച്ചേനേയെന്ന് ശോഭാ സുരേന്ദ്രന്‍.

പോലീസില്‍ ആര്‍എസ്എസ് ഗ്യാഗ് ഉണ്ടെങ്കില്‍ അത് എവിടെയെന്നും പറയണം. അതിനുള്ള മാന്യത ആനി രാജ കാണിക്കണം. പിണറായിയുടെ പരാജയം, ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്ക്കരുത്.സംസ്ഥാന അഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം.

 

 

പിണറായി ഭരണത്തിനു കീഴില്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയില്ലാതായി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷയൊരുക്കാന്‍ പ്രത്യേക വകുപ്പു രൂപീകരിക്കണമെന്നും ശോഭാ സുരേന്ദ്രന്‍.. സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരെ പോലീസ് നടത്തുന്ന അതിക്രമത്തിന് പിന്നില്‍ പോലീസിനുള്ളിലെ ആര്‍എസ്എസ് സംഘമാണെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍
പ്രതികരികരിച്ചത്.