Monday, May 13, 2024
keralaNews

രണ്ടാമത്തെ വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് മുഖ്യമന്ത്രി.

കൊവിഡിനെതിരെയുള്ള രണ്ടാമത്തെ വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.’ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം കൊവിഡിനെതിരെയുള്ള രണ്ടാമത്തെ ഡോസ് വാക്സിന്‍ മൂന്ന് മാസം കഴിഞ്ഞെടുക്കുന്നതാണ് ഏറ്റവും ഗുണകരം. അതിനായി തിരക്കുകൂട്ടേണ്ട സാഹചര്യമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്’, മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് രോഗവ്യാപനം അതീവഗുരുതരമായി തുടരുകയാണെന്നും വരും ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണെന്നും അതിന്റെ കാരണങ്ങള്‍ പരിശോധിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.