Monday, May 13, 2024
keralaNews

വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി.

വര്‍ഗീയ പ്രചരണങ്ങള്‍ക്കെതിരെ കര്‍ശന മുന്നറിയിപ്പുമായി മുഖ്യമന്ത്രി. വര്‍ഗീയ വിഭജനവും വിദ്വേഷവും ഉണ്ടാക്കാന്‍ശ്രമിക്കുന്നവരെ നിര്‍ദാക്ഷണ്യം നേരിടണമെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സമൂഹത്തല്‍ അസ്വസ്ഥതയും ഭിന്നതയും ഉണ്ടാക്കാനും മതനിരപേക്ഷ പാരമ്പര്യം തകര്‍ക്കാനുമുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ ചില കോണുകളില്‍ നിന്ന് ഉണ്ടാകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വര്‍ഗീയത പരത്തുന്ന സാമൂഹിക മാധ്യമ പ്രചരണങ്ങളെ കര്‍ശനമായി നേരിടും. വിഷലിപ്തമായ പ്രചരണം നടത്തുന്നവരെ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കാന്‍ പ്രത്യേക ശ്രമം വേണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സമുദായ മൈത്രി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തുണ്ടാകുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുന്നു എന്ന വിമര്‍ശനം പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍ വന്നിരിക്കുന്നത്. യോഗത്തില്‍ ആഭ്യന്തര വകുപ്പ് അഡിഷണല്‍ചീഫ് സെക്രട്ടറി, എഡിജിപിമാര്‍ എന്നിവരും പങ്കെടുത്തു.